മെൽബൺ > അഫ്ഗാനിസ്ഥാൻ ക്രിക്കറ്റിനോടുള്ള നയം വ്യക്തമാക്കി ഓസ്ട്രേലിയ. താലിബാൻ സർക്കാർ വനിതാ ക്രിക്കറ്റ് നിരോധിച്ചാൽ അഫ്ഗാനുമായി നടക്കേണ്ട പുരുഷ ടെസ്റ്റ് മത്സരം കളിക്കില്ലെന്ന് ക്രിക്കറ്റ് ഓസ്ട്രേലിയ അറിയിച്ചു.
ഈ വർഷാവസാനം ഓസ്ട്രേലിയയിലെ ഹൊബാർട്ടിലാണ് അഫ്ഗാനുമായുള്ള പുരുഷ ടീമിന്റെ ഏക ടെസ്റ്റ് മത്സരം. സ്ത്രീകളെ വേർതിരിക്കുന്ന ആരെയും പിന്തുണയ്ക്കില്ലെന്നും പ്രസ്താവനയിൽ ക്രിക്കറ്റ് ഓസ്ട്രേലിയ അറിയിച്ചു.