നാർകോട്ടിക്ക് ജിഹാദ് വിഷയത്തിൽ നീതിയുക്തമായ അന്വേഷണം നടത്തി യാഥാർത്ഥ്യങ്ങൾ പുറത്തുകൊണ്ടുവരാൻ സർക്കാർ തയ്യാറാകണമെന്ന് യൂത്ത് കോൺഗ്രസ് ആവശ്യപ്പെട്ടു. പാലാ ബിഷപ്പിനെ സാമൂഹ്യ വിരുദ്ധനായി ചിത്രീകരിക്കാനുള്ള ശ്രമങ്ങളെ ചെറുക്കുമെന്നും യൂത്ത് കോൺഗ്രസ് വ്യക്തമാക്കി.
Also Read:
ബിജെപിയും സിപിഎമ്മും വിഷയത്തിൽ രാഷ്ട്രീയ മുതലെടുപ്പിന് ശ്രമിക്കുകയാണ്. പ്രസ്താവന പാലാ മണ്ഡലം കമ്മിറ്റിയുടെ വികാരമാണെന്ന് പാലാ മണ്ഡലം കമ്മിറ്റി പ്രസിഡന്റ് ആർ വി ജോസ് പറഞ്ഞു. ഏഷ്യാനെറ്റ് ന്യൂസിനോടായിരുന്നു പ്രതികരണം. ബിഷപ്പ് ഉന്നയിച്ച വിഷയത്തിൽ അന്വേഷണം നടത്തി സത്യം കണ്ടെത്തണം. ഇല്ലെങ്കിൽ ഇത്തരം പ്രചാരണങ്ങൾ വെച്ച് രാഷ്ട്രീയ മുതലെടുപ്പ് ഉണ്ടാകുമെന്നും ജോസ് പറഞ്ഞു.
അതേസമയം, ബിഷപ്പിന്റെ പരാമർശത്തിനെതിരെ എസ്കെഎസ്എസ്എഫ് സംസ്ഥാന ജനറൽ സെക്രട്ടറി സത്താര്‍ പന്തല്ലൂർ രംഗത്തെത്തി. “ലൗ ജിഹാദ്, നാർകോട്ടിക് ജിഹാദ് ആരോപണത്തിൻ്റെ തെളിവുകൾ പാലാ വെളിപ്പെടുത്തണം. അതിന് കഴിയില്ലെങ്കിൽ അദ്ദേഹം നാർകോട്ടിക് അടിച്ചതെവിടെ നിന്നെന്ന് തുറന്നു പറയണം. രണ്ടും നടക്കില്ലെങ്കിൽ ഈ വിഷ സർപ്പത്തെ പിടിച്ച് കൂട്ടിലടക്കണം.” സത്താർ ആവശ്യപ്പെട്ടു.
കൂടാതെ മുസ്ലിം സമുദായത്തിനെതിരെ ദുരാരോപണം ഉയര്‍ത്തി പാലാ ബിഷപ്പ് മത സ്പര്‍ധയുണ്ടാക്കാന്‍ ശ്രമിക്കുകയാണെന്ന് എസ് കെ എസ് എസ് എഫ് സംസ്ഥാന സെക്രട്ടറിയേറ്റ് ആരോപിച്ചു. ബിഷപ് ഉന്നയിക്കുന്ന ലൗജിഹാദ്, നാര്‍കോട്ടിക് ജിഹാദ് എന്നിവയുടെ തെളിവുകള്‍ പുറത്ത് വിടണം. മുസ്ലിങ്ങളെ സംശയത്തിന്റെ നിഴലില്‍ നിര്‍ത്തി വിദ്വേഷ പ്രചരണം നടത്തുന്ന ബിഷപ്പിനെതിരെ നിയമ നടപടി സ്വീകരിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറാകണം- എസ്കെഎസ്എസ്എഫ് ആവശ്യപ്പെട്ടു.
ഇത്തരക്കാരുടെ വിഷലിപ്തമായ പ്രചാരണങ്ങള്‍ കേരളത്തിന്റെ സൗഹൃദാന്തരീക്ഷം തകര്‍ക്കും. രോഗവും ദാരിദ്ര്യവും ചൂഷണം ചെയ്ത് മിഷണറി പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത് ആരൊക്കെയാണെന്ന് പ്രബുദ്ധരായ കേരളീയര്‍ക്കറിയാം. സംസ്ഥാനത്ത് വിവിധ സമുദായങ്ങള്‍ക്കിടയില്‍ നടന്ന മിശ്രവിവാഹങ്ങളുടെ വിശദമായ കണക്കുകള്‍ സര്‍ക്കാര്‍ പുറത്ത് വിടണമെന്നും യോഗം ആവശ്യപ്പെട്ടു.
ലൗ ജിഹാദിനൊപ്പം നാർക്കോട്ടിക് ജിഹാദിനും കേരളത്തിലെ കത്തോലിക്ക പെൺകുട്ടികൾ ഇരയാകുന്നുവെന്നാണ് ബിഷപ്പ് കല്ലറങ്ങാട്ട് ആരോപിച്ചത്. ഇളം പ്രായത്തിൽ തന്നെ പെൺകുട്ടികളെ വശത്താക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ നീക്കം നടത്തുന്നത്. ലൗ ജിഹാദിനും നാർക്കോട്ടിക് ജിഹാദിനും സഹായം നൽകുന്ന ഒരു വിഭാഗം കേരളത്തിൽ പ്രവർത്തിക്കുന്നുണ്ടെന്നും ആരോപിച്ചു. സ്കൂളുകളിലും കോളേജുകളിലും ഹോസ്റ്റലുകളിലും കച്ചവടസ്ഥാപനങ്ങളിൽ ജിഹാദികൾ വലവിരിച്ചുവെന്ന് നാം തിരിച്ചറിയണം. പൊതുസ്ഥലങ്ങളിലും ഇത്തരം അവസ്ഥയുണ്ട്. നാം ഒരുപാട് വൈകിപ്പോയി. കേരളത്തിൽ നാർക്കോട്ടിക് ജിഹാദാണ് നടക്കുന്നത്. അമുസ്ലീങ്ങളെ പ്രത്യേകിച്ച് ചെറുപ്പക്കാരെ ലഹരിമരുന്നിന് അടിമയാക്കാൻ ശ്രമിക്കുന്ന അവസ്ഥയാണ് കേരളത്തിലുള്ളത്- ബിഷപ്പ് ആരോപിച്ചു.