തിരൂർ: ഹരിത നേതാക്കൾ നടത്തിയത് കൃത്യമായ അച്ചടക്ക ലംഘനം തന്നെയെന്ന് വനിതാ ലീഗ് നേതാവ് ഖമറുന്നീസഅൻവർ. ആൺകുട്ടികൾ മാപ്പ്ചോദിച്ചു.ഇനി പെൺകുട്ടികൾക്ക് എന്താ കത്ത് പിൻവലിച്ചാലെന്ന്അവർ ചോദിച്ചു. തിരൂരിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അവർ. ഏത്വലിയ കൊമ്പനായാലും തെറ്റുപറ്റി മാപ്പ് ചോദിച്ചാൽ അത് തീർന്നു. ഇനി വരാതിരിക്കാൻ വേണ്ട ഉപദേശങ്ങൾ കൊടുക്കുക എന്നതാണ്. നേതൃത്വം അത് ചെയ്യുമെന്ന് ഉറപ്പാണെന്നുംഅവർ വ്യക്തമാക്കി.
സ്വന്തം ഇഷ്ടത്തിനാണ് പരാതിയുമായി ഹരിതാ നേതാക്കൾ പോയത്. ഞങ്ങളെ പോലുള്ള വനിതാ നേതാക്കൾ ഇവിടെയുണ്ടായിട്ട് ഒരു വാക്ക്പോലും മിണ്ടിയിട്ടില്ല. പാർട്ടിയോട് ചോദിക്കാതെ ചെയ്തത് തെറ്റുതന്നെയാണ്. പിൻവലിക്കാൻ പറഞ്ഞിട്ട് അതും ചെയ്തില്ല. കാര്യത്തിലാണോ തമാശയ്ക്കാണോ അധിക്ഷേപം നടന്നതെന്ന് അറിയില്ല. അതെല്ലാം ചർച്ച ചെയ്യണം. അതിനൊന്നും പാർട്ടി നേതൃത്വത്തിന് സമയം ലഭിച്ചില്ല. കുട്ടികൾക്ക് കുറച്ച് കാത്തിരിക്കാമായിരുന്നു – ഖമറുന്നീസ പറഞ്ഞു.
അച്ചടക്ക ലംഘനവും അനുസരണക്കേടും കാണിച്ചതുകൊണ്ടാണ് നടപടിയെടുത്തത്. ഒരു പാർട്ടിയിൽ പ്രവർത്തിക്കുമ്പോൾ ചില മാനദണ്ഡങ്ങളുണ്ട്. ചെയ്തത് തെറ്റാണ്, അത് പിൻവലിക്കണമെന്ന് പറഞ്ഞാൽ ഹരിതനേതാക്കൾക്ക് അനുസരിച്ചൂകൂടെയെന്നും അവർ ചോദിച്ചു. വേറൊന്നും ചെയ്യാൻ സാധിക്കാത്തതുകൊണ്ടായിരിക്കാം ഹരിതയെ പിരിച്ചുവിട്ടതെന്നും കമറുന്നീസകൂട്ടിച്ചേർത്തു.
പാർട്ടി സദുദ്ദേശംവച്ചാണ് പരാതി പിൻവലിക്കാൻ പറഞ്ഞത്. ഒരാൾ ഇപ്പോൾ പരാതി കൊടുത്താൽ അടുത്ത സ്ത്രീകൾ പിന്നേം പരാതി കൊടുക്കും. അതില്ലാതിരിക്കാനാണ് പാർട്ടിപരാതി പിൻവലിക്കാൻ ആവശ്യപ്പെട്ടത്. അനുസരിക്കാത്ത് കൊണ്ട് പിരിച്ചുവിട്ടു കമറുന്നീസഅൻവർ പറഞ്ഞു.