കോഴിക്കോട്> മുസ്ലിംലീഗ് മുഖപത്രമായ ചന്ദ്രികയിൽ ശമ്പളം നൽകാത്തതിനാൽ പത്രമോഫീസിന് മുന്നിൽ ജീവനക്കാർ പ്രതിഷേധിച്ചു. ചന്ദ്രികയുടെ കോഴിക്കോട് ഓഫീസിന് മുന്നിലായിരുന്നു പ്രതിഷേധം.
മൂന്നുമാസമായി ജീവനക്കാർക്ക് ശമ്പളം നൽകിയിട്ട്. കെഎൻഇഎഫ് –-കെയുഡബ്ല്യുജെ കോ–-ഓർഡിനേഷൻ കമ്മിറ്റി നേതൃത്വത്തിലായിരുന്നു സമരം. നേരത്തേ പ്രതിസന്ധി വിശദമാക്കി ലീഗ് നേതൃത്വത്തിന് പരാതി നൽകിയെങ്കിലും നടപടിയുണ്ടായില്ല. മാനേജ്മെന്റിലെ ഉന്നതനും ലീഗ് നേതൃത്വത്തിലെ പ്രമുഖരും ചേർന്നുള്ള അഴിമതിയാണ് ചന്ദ്രികയിലെ പ്രതിസന്ധിക്ക് കാരണം. പ്രക്ഷോഭത്തിന്റെ ഭാഗമായി 16-ന് ഉപവാസ സമരം നടത്തും.