കോഴിക്കോട്> ഹരിതക്കെതിരായ നടപടിയെ ന്യായീകരിച്ച് മുസ്ലിംലീഗ് നിയമസഭാ കക്ഷി ഉപനേതാവ് എം കെ മുനീർ. നടപടി അന്തിമമാണെന്ന് മുനീർ വ്യക്തമാക്കി.
ഉന്നതാധികാരസമിതി തീരുമാനം ഏകകണ്ഠമായിരുന്നു. താൻ ഉൾപ്പെട്ട സമിതിയാണ് തീരുമാനമെടുത്തത്. ഇത് പാർടിയുടെ ആഭ്യന്തരകാര്യമാണ്. എല്ലാവരുടേയും വാദംകേട്ടിരുന്നു. പ്രവർത്തകസമിതിയിൽ ഇനിയും ചർച്ചയുണ്ടാകുമെന്നും മുനീർ വാർത്താലേഖകരോട് പറഞ്ഞു.