പരിയാരം > കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ കോവിഡ് ചികിത്സയിലുള്ള സിപിഐ എം സംസ്ഥാന കമ്മിറ്റിയംഗം പി ജയരാജന്റെ ആരോഗ്യനില തൃപ്തികരം.
രണ്ടുദിവസത്തിനകം ആശുപത്രി വിടാനാകും. വെള്ളിയാഴ്ച വീണ്ടും പരിശോധിച്ച് മെഡിക്കൽ ബോർഡ് ചേർന്ന് തീരുമാനമെടുക്കുമെന്ന് സൂപ്രണ്ട് ഡോ. കെ സുദീപ് പറഞ്ഞു.