തൃശൂർ: സഹകരണ ബാങ്കുകളിലെ പണ ഇടപാടുകൾ ഇഡി അന്വേഷിക്കണമെന്ന് ബി.ജെ.പി. സംസ്ഥാന വക്താവ് ബി.ഗോപാലകൃഷ്ണൻ ആവശ്യപ്പെട്ടു. മുഖ്യമന്ത്രി ഇഡിയെ ഭയപ്പെടുകയാണ്. ഇഡി അന്വേഷിച്ചാൽ കോടികളുടെ തട്ടിപ്പ് പുറത്തുവരും എന്നതാണ് മുഖ്യമന്ത്രിയുടെ ഭയം.
തട്ടിപ്പ് നടന്നിട്ടുണ്ടങ്കിൽ കണ്ടെത്താനുള്ള സുതാര്യമായ അഭിപ്രായമാണ് മുഖ്യമന്ത്രി നടത്തേണ്ടത്. സഹകരണ ബാങ്കുകളിലൂടെ കള്ളപ്പണം വെളുപ്പിക്കുന്നുവെന്ന് ബി.ജെ.പി നേരത്തെ പറഞ്ഞതാണ്. അന്ന് ഇതിനെ മന്ത്രിസഭയിൽ ഇരുന്ന് കൊണ്ട് എതിർത്ത ജലീൽ ഇന്ന് ബി.ജെ.പിയുടെ വാദം ശരിവെക്കുന്നു. കുഞ്ഞാലികുട്ടിക്കെതിരേ ഉയർത്തിയ വാദത്തിൽ ഉറച്ചുനിൽക്കുന്നുണ്ടങ്കിൽ അന്ന് ബി.ജെ.പി ഉയർത്തിയ ആവശ്യം ശരിയായിരുന്നു എന്ന് പറയാൻ ജലീൽ തയ്യാറാകണം.
ജലീൽ മുഖ്യമന്ത്രിയെ ഭയന്ന് പിൻമാറരുത്. പറഞ്ഞതിൽ ഉറച്ച് നിൽക്കണം. ജലീൽ പറഞ്ഞത് സഹകരണ ബാങ്കുകളിലെ തട്ടിപ്പുകളുടെ ടിപ്പ് ഓഫ് ദിഐസ് ബർഗ് മാത്രമാണ്-ഗോപാലകൃഷ്ണൻ പറഞ്ഞു.
Content Highlights:BJP Asks KTJaleel not to backtrack in AR Nagar Bank Scam allegation fearing Chief Minister Pinarayi Vijayan