Thursday, March 12, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home NEWS KERALA

വ്യക്തിവൈരാഗ്യത്തിന് വേദിയാക്കരുതെന്ന് വാസവന്‍; ജലീലിനെ സിപിഎം അതൃപ്തി അറിയിച്ചു

by News Desk
September 8, 2021
in KERALA
0
വ്യക്തിവൈരാഗ്യത്തിന്-വേദിയാക്കരുതെന്ന്-വാസവന്‍;-ജലീലിനെ-സിപിഎം-അതൃപ്തി-അറിയിച്ചു
0
SHARES
0
VIEWS
Share on FacebookShare on TwitterShare on Whatsapp

തിരുവനന്തപുരം: എ.ആർ.നഗർ സഹകരണ ബാങ്കിൽ പി.കെ കുഞ്ഞാലിക്കുട്ടിക്കും മകനും കള്ളപ്പണ നിക്ഷേപമുണ്ടെന്ന കെ.ടി ജലീലിന്റെ ആരോപണം ഏറ്റെടുക്കാതെ സിപിഎം. ഇ.ഡി ചോദ്യംചെയ്തതോടെ ജലീലിന് ഇ.ഡിയിൽ വിശ്വാസം കൂടിയെന്ന് പരിഹസിച്ച മുഖ്യമന്ത്രി അദ്ദേഹത്തെ പരസ്യമായി തള്ളിപ്പറയുകയും ചെയ്തു. ഇതിന് പിന്നാലെ ജലീലിനെ സിപിഎം നേരിട്ട് അതൃപ്തി അറിയിച്ചു.

സംസ്ഥാന ആക്ടിങ് സെക്രട്ടറി എ.വിജയരാഘവൻ കെ.ടി. ജലീൽ എം.എൽ.എയെ നേരിട്ട് വിളിച്ച് ഇ.ഡി അന്വേഷണം ആവശ്യപ്പെട്ടതിലുള്ള അതൃപ്തി അറിയിച്ചുകഴിഞ്ഞു. കുഞ്ഞാലിക്കുട്ടിയെ മാത്രം ലക്ഷ്യംവെക്കുന്നത് ശരിയല്ല. സഹകരണബാങ്കിലേക്ക് ഇ.ഡിയെ ക്ഷണിച്ചുവരുത്തുന്ന നടപടിയായിപ്പോയി ജലീലിന്റേത്. ഇത് പാർട്ടിയുടെ നയത്തിനും നിലപാടുകൾക്കും എതിരാണ്. കാരണം, കേരളത്തിലെ സഹകരണ ബാങ്കിലേക്ക് ഇ.ഡി കടന്നുകയറ്റം തുടങ്ങിയാൽ അത് എവിടെ അവസാനിക്കുമെന്ന് പറയാനാകില്ല. പ്രതികരണത്തിൽ ജാഗ്രത പുലർത്തണമെന്ന സന്ദേശവും ജലീലിന് നൽകിയതായാണ് സൂചന.

1021 കോടിയുടെ ക്രമക്കേട് ചൂണ്ടിക്കാട്ടി കുഞ്ഞാലിക്കുട്ടിക്കും മകൻ ആഷിഖിനുമെതിരെയാണ് ജലീൽ അന്വേഷണം ആവശ്യപ്പെട്ടത്. കള്ളപ്പണ നിക്ഷേപം എന്ന ആരോപണമാണ് ജലീൽ ഉന്നയിച്ചത്. ഇത് പുറത്തുകൊണ്ടുവരാൻ ഏതറ്റം വരെയും പോകുമെന്ന് ജലീൽ പ്രഖ്യാപിച്ചിരിക്കെ പിന്തുണക്കാൻ ഇല്ലെന്ന് സിപിഎമ്മും പറയുമ്പോൾ ഇനി ജലീലിന്റെ നീക്കങ്ങളാകും ശ്രദ്ധേയം.

മുഖ്യമന്ത്രി പറഞ്ഞതാണ് തനിക്കും പറയാനുള്ളതെന്ന് സഹകരണമന്ത്രി വി.എൻ വാസവനും പറഞ്ഞു. ക്രമക്കേട് ഉണ്ടെന്ന് കണ്ടാൽ അത് അന്വേഷിക്കാനും കണ്ടെത്താനും നടപടി എടുക്കാനുള്ള സംവിധാനവും ഇവിടെ ഉണ്ട്. അപ്പോൾ പിന്നെ ഇ.ഡി വന്ന് പരിശോധിക്കേണ്ട പ്രശ്നമില്ല. ജലീൽ പറഞ്ഞതിന്റെ ഉള്ളടക്കം അദ്ദേഹത്തോട് തന്നെ ചോദിക്കണം. വ്യക്തിവൈരാഗ്യമുണ്ടെങ്കിൽ അത് തീർക്കാനുള്ള വേദിയായി സർക്കാർ ഒരു കാര്യത്തേയും കാണില്ല. അതിന് നിന്നുകൊടുക്കില്ല. നിലവിൽ അന്വേഷണം നടക്കുന്നുണ്ട്. ക്രമക്കേട് നടന്നോ എന്ന് ഇപ്പോൾ പറയാനാകില്ലെന്നും മന്ത്രി വാസവൻ പറഞ്ഞു.

ഇതിനിടെ വിഷയത്തിൽകേന്ദ്രസർക്കാരിനെ ഇടപെടുത്താൻ ബിജെപി നീക്കം തുടങ്ങി. കേന്ദ്ര സഹകരണമന്ത്രാലയത്തിനും ധനകാര്യമന്ത്രാലയത്തിനും പരാതി നൽകുമെന്ന് ബിജെപി ദേശീയ ഉപാധ്യക്ഷൻ എ.പി അബ്ദുള്ളക്കുട്ടി ഡൽഹിയിൽ അറിയിച്ചു. അന്വേഷണം വേണ്ട എന്ന മുഖ്യമന്ത്രിയുടെ നിലപാട് വിചിത്രമെന്ന് അബ്ദുള്ളക്കുട്ടി പറഞ്ഞു. ലാവലിൻ വിഷയത്തിൽ പണ്ട് കുഞ്ഞാലിക്കുട്ടി സഹായിച്ചതിന്റെ പ്രത്യുപകാരമായിട്ടാണ് മുഖ്യമന്ത്രി ജലീലിനെ തള്ളിക്കളയുന്നതെന്നും അബ്ദുള്ളക്കുട്ടി ആരോപിച്ചു.

സഹകരണവകുപ്പിൽ ഭരണപരമായ കാര്യങ്ങളിൽ കേന്ദ്രത്തിന് ഇടപെടാൻ കഴിയില്ല. എന്നാൽ അഴിമതി വിഷയത്തിൽ ഇടപെടാം എന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് പരാതി നൽകാൻ ഒരുങ്ങുന്നത്.

മുഖ്യമന്ത്രി ജലീലിനെ തള്ളിയതോടെ പ്രതികരണവുമായി കോൺഗ്രസ് നേതാക്കളും രംഗത്തുവന്നു. കുടുങ്ങാൻ പോകുന്നത് ആരാണെന്ന് കൊച്ചാപ്പയ്ക്ക് പിടുത്തം പോരെന്ന് ബിന്ദുകൃഷ്ണ കുറിച്ചു.

Previous Post

ക്ലാസ് മതി, ദേശവിരുദ്ധ പരാമർശങ്ങൾ അരുതെന്ന് കേന്ദ്രസര്‍വകലാശാലയുടെ തിട്ടൂരം

Next Post

മിനിയേച്ചർ മമ്മൂട്ടി, പുരസ്കാരങ്ങൾ; വ്യത്യസ്തമായ പിറന്നാൾ കേക്കൊരുക്കി കട്ട ഫാൻ പ്രിയ കുഞ്ചാക്കോ

Related Posts

എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും
KERALA

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
65
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ
KERALA

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
79
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌
KERALA

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
83
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന
KERALA

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
81
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ
KERALA

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
64
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി
KERALA

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
69
Next Post
മിനിയേച്ചർ-മമ്മൂട്ടി,-പുരസ്കാരങ്ങൾ;-വ്യത്യസ്തമായ-പിറന്നാൾ-കേക്കൊരുക്കി-കട്ട-ഫാൻ-പ്രിയ-കുഞ്ചാക്കോ

മിനിയേച്ചർ മമ്മൂട്ടി, പുരസ്കാരങ്ങൾ; വ്യത്യസ്തമായ പിറന്നാൾ കേക്കൊരുക്കി കട്ട ഫാൻ പ്രിയ കുഞ്ചാക്കോ

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.