ലണ്ടൻ > ഫോർമുല വൺ റേസിങിൽ അടുത്ത സീസൺ മുതൽ ഹാമിൽട്ടനൊപ്പം ജോർജ് റസൽ മേഴ്സിഡസിന്റെ വളയം പിടിക്കും. ഫിൻലൻഡ് ഡ്രൈവർ വൾട്ടേരി ബോട്ടാസ് ആൽഫാ റോമിയോയിലേക്ക് ചേക്കേറിയതിന് പിന്നാലെയാണ് 23 കാരനെ ഡ്രൈവിങ് സീറ്റിലെത്തിച്ചതായി മേഴ്സിഡസ് പ്രഖ്യാപിച്ചത്.
ഫോര്‍മുല വണ്ണില്‍ 2019-ൽ വില്ല്യംസന്റെ ഡ്രൈവറായാണ് റസൽ അരങ്ങേറ്റം കുറിക്കുന്നത്. ഈ സീസണിൽ ബെൽജിയം ഗ്രാൻഡ് പ്രിക്സിൽ രണ്ടാം സ്ഥാനക്കാരനായി പോഡിയത്തിൽ എത്തിയതാണ് കരിയറിലെ ഉയർന്ന നേട്ടം. കഴിഞ്ഞ സീസണിൽ സിൽവർ ആരോസ് സംഘത്തിലെ ലീഡ് ഡ്രൈവറും നിലവിലെ ലോകചാമ്പ്യനുമായ ലൂയിസ് ഹാമിൽട്ടന് കോവിഡ് ബാധിച്ചപ്പോൾ പകരക്കാരനായി റസൽ മേഴ്സിഡസിന്റെ കോക്ക്പിറ്റിൽ എത്തിയിരുന്നു.
റസലിനെ ലോകോത്തരതാരമാക്കി മാറ്റുകയാണ് ലക്ഷ്യമെന്ന് മെഴ്സിഡസിന്റെ തലവന്‍ ടോട്ടോ വോള്‍ഫ് പറഞ്ഞു.