മലയാളത്തിന്റെ മഹാനടൻ മമ്മൂട്ടി ഇന്ന് 70ന്റെ നിറവിൽ. 1971ൽ കെ എസ് സേതുമാധവന്റെ ‘അനുഭവങ്ങൾ പാളിച്ചകൾ’ സിനിമയിലൂടെ അരങ്ങേറ്റംകുറിച്ച മമ്മൂട്ടി, 50 വർഷത്തിനിടെ മലയാളം, തമിഴ്, കന്നട, തെലുങ്ക്, ഇംഗ്ലീഷ് ഭാഷകളിലായി 395 ചിത്രങ്ങളിൽ അഭിനയിച്ചു.
കോട്ടയം വൈക്കം ചെമ്പിൽ പാണാപ്പറമ്പിൽ ഇസ്മയിൽ–- ഫാത്തിമ ദമ്പതികളുടെ മൂത്തമകനായി 1951 സെപ്തംബർ ഏഴിന് ജനിച്ചു. എറണാകുളം മഹാരാജാസ് കോളേജ്, എറണാകുളം ഗവ. ലോ കോളേജ് എന്നിവിടങ്ങളിലായി ബിരുദ, നിയമ പഠനം. തുടർന്ന് മഞ്ചേരി കോടതിയിൽ അഭിഭാഷകൻ.
പിറന്നാൾദിനത്തിൽ ഫെയ്സ്ബുക്കിൽ ചില പഴയകാല കോളേജ് ചിത്രങ്ങൾ പങ്കുവച്ചിരിക്കുകയാണ് സുഹൃത്തുക്കൾ:
മമ്മൂട്ടിയുടെ സുഹൃത്തും മഹാരാജാസ് പൂർവ്വ വിദ്യാർഥിയുമായ ജയചന്ദ്രൻ സിഐസിസി, പഴയകാല സുഹൃത്ത് ജമാൽ കാസിമിന്റെ ശേഖരത്തിൽ നിന്നുള്ള ചിത്രങ്ങൾ:
1975 ൽ മഹാരാജാസ് കോളേജ് ശതാബ്ദിയോട് അനുബന്ധിച്ച് പൂർവ്വ വിദ്യാർത്ഥികൾ അവതരിപ്പിച്ച ആന്തോളനം നാടകത്തിൽ മമ്മുട്ടിയും സഹനടന്മാരും.
മമ്മൂക്കയും, കെ ആർ വിശ്വംഭരൻ സാറും ( എറണാകുളം മുൻ ജില്ലാ കലക്ടർ, കാർഷിക സർവ്വകലാ മുൻ വി സി ) അസാധാരണ സൗഹൃദത്തിന്റെ ഒരു അപൂർവ്വ ചിത്രം.
മമ്മൂട്ടിയുടെ പഴയകാല സുഹൃത്ത് ജമാൽ കാസിമിന്റെ ശേഖരത്തിൽ നിന്നുള്ള ചിത്രങ്ങൾ:
വൈക്കം കായലിൽ.. വള്ളം തുഴയുന്നത് മമ്മൂട്ടി. കൂടെ ജമാൽ കാസിം, ഉസ്മാൻ, ഉമ്മർ, ഷംസു, മുഹമ്മദ് അലി. ഫോട്ടോ. മഹാരാജാസ് കോളേജിലെ മുൻ അധ്യാപകൻ അബ്ദുള്ളക്കുട്ടി
മമ്മൂട്ടി, മുഹമ്മദ് അലി, ഉസ്മാൻ, ഉമ്മർ, ഷംസു