ബർലിൻ
ജർമനിയിൽ പാർക്കിൽ തോട്ടപ്പണിയിൽ ഏർപ്പെട്ടിരുന്ന സ്ത്രീയെ ആക്രമിച്ച് അഫ്ഗാൻ പൗരൻ. സ്ത്രീകൾ ജോലിചെയ്യുന്നതിനെ എതിർക്കുന്നയാളാണ് അമ്പത്തൊമ്പതുകാരിയെ കുത്തി പരിക്കേൽപ്പിച്ചത്.
ബർലിൻ വിൽമെർസ്ഡോർഫ് ജില്ലയിൽ ശനിയാഴ്ച വൈകിട്ടാണ് സംഭവം. പൂന്തോട്ടത്തിൽ ജോലി ചെയ്യുകയായിരുന്ന സ്ത്രീക്ക് സമീപമെത്തിയ ഇരുപത്തൊമ്പതുകാരൻ അവരുമായി സംസാരിക്കുകയും പെട്ടെന്ന് കത്തിയെടുത്ത് പലതവണ കുത്തുകയുമായിരുന്നു. സാരമായ പരിക്കുകളോടെ ഇവർ ചികിത്സയിലാണ്. സ്ത്രീയെ സഹായിക്കാൻ എത്തിയ ഒരാൾക്കും കുത്തേറ്റു. അറസ്റ്റിലായ അക്രമിക്കെതിരെ വധശ്രമക്കുറ്റം ചുമത്തി. ഇയാളുടെയും കുത്തേറ്റവരുടെയും പേരും മറ്റ് വിവരവും വെളിപ്പെടുത്തിയിട്ടില്ല.