ജനീവ
ലോകത്ത് 410 കോടി പേർക്ക് സാമൂഹ്യ സുരക്ഷയില്ലെന്ന് അന്താരാഷ്ട്ര തൊഴിൽ സംഘടന (ഐഎൽഒ). ലോകജനതയുടെ 53 ശതമാനത്തിനും വരുമാന സുരക്ഷയില്ല. 47 ശതമാനത്തിനുമാത്രമേ ഏതെങ്കിലുമൊരു സാമൂഹ്യസുരക്ഷാ സഹായമെങ്കിലും ലഭിക്കുന്നുള്ളൂ എന്നും ഈയാഴ്ച പ്രസിദ്ധീകരിച്ച 2020–- 22 സാമൂഹ്യ സുരക്ഷാ റിപ്പോർട്ടിൽ പറയുന്നു.
കോവിഡ് കാലത്ത് സാമ്പത്തിക അന്തരം 30 ശതമാനം വർധിച്ചു. കോവിഡ് സൃഷ്ടിച്ച സാമ്പത്തിക പ്രതിസന്ധി മറികടക്കാനുള്ള ശ്രമത്തിൽ രാജ്യങ്ങൾ സാമൂഹ്യ സുരക്ഷാ പദ്ധതികൾ വെട്ടിക്കുറയ്ക്കുന്നത് ദോഷം ചെയ്യുമെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.