ന്യൂഡൽഹി
സെപ്തംബർ 12ലെ മെഡിക്കല്‍ പൊതുപ്രവേശന പരീക്ഷ, നീറ്റ് മാറ്റിവയ്ക്കണമെന്ന ആവശ്യം സുപ്രീംകോടതി തള്ളി. 16 ലക്ഷം പേരെഴുതുന്ന പരീക്ഷ ഒരു വിഭാഗത്തിന്റെ അസൗകര്യത്തിന്റെ പേരില്‍ മാറ്റാനാകില്ലെന്ന് കോടതി പറഞ്ഞു. അസൗകര്യമുള്ളവര്‍ക്ക് അധികൃതരെ സമീപിക്കാം.
തീയതി മാറ്റണമെന്ന് അധികൃതർക്ക് തോന്നുണ്ടെങ്കിൽ ആകാമെന്നും ജസ്റ്റിസുമാരായ എ എം ഖാൻവിൽക്കർ, ഋഷികേശ് റോയ്, സി ടി രവികുമാർ എന്നിവർ ഉൾപ്പെട്ട ബെഞ്ച് നിര്‍ദേശിച്ചു.