കാബൂള് > ദിവസങ്ങളായി തുടരുന്ന ഏറ്റുമുട്ടലിനൊടുവില് പഞ്ച്ശീര് പ്രവിശ്യയും താലിബാന് കീഴടക്കിയതായി റിപ്പോര്ട്ട്. അഫ്ഗാനിസ്ഥാനില് അധികാരത്തിലെത്തിയിട്ടും താലിബാന് കടന്നു ചെല്ലാന് കഴിയാതിരുന്ന പ്രദേശമായിരുന്നു പഞ്ച്ശീര്. താലിബാന് വിരുദ്ധ വടക്കന് സഖ്യം ശക്തമായ ചെറുത്തുനില്പ്പാണ് നടത്തിയത്. എന്നാല് തിങ്കളാഴ്ച പ്രവിശ്യ പിടിച്ചെടുത്തതായി താലിബാന് അവകാശപ്പെട്ടെന്ന് വാര്ത്താ ഏജന്സിയായ എഎഫ്പി റിപ്പോര്ട്ട് ചെയ്തു.
#UPDATE Map of Afghanistan locating the #Panjshir Valley. The Taliban said Monday they had captured the valley, the last remaining pocket of resistance to their rule in #Afghanistan, even as opposition fighters vowed to keep up their struggle pic.twitter.com/FHrH51QQfe
— AFP News Agency (@AFP) September 6, 2021
രാജ്യത്തെ യുദ്ധം അവസാനിച്ചുവെന്നും വടക്കന് സഖ്യം തങ്ങളോട് സഹകരിക്കണമെന്നും താലിബാന് അറിയിച്ചുവെന്ന് അല്ജസീറ റിപ്പോര്ട്ട് ചെയ്തു. ‘ഈ വിജയത്തോടെ രാജ്യം യുദ്ധക്കെടുതിയില് നിന്ന് പൂര്ണമായും കരകയറി. ഇനി കലാപത്തിന് ആരെങ്കിലും ശ്രമിച്ചാല് മറുപടി കനത്തതായിരിക്കും’- താലിബാന് വക്താവ് സബിഹുള്ള മുജാഹിദ് കാബൂളില് വാര്ത്താസമ്മേളനത്തില് പറഞ്ഞു.
My leader and brother @AhmadMassoud01 is safe and will be giving a message to our people very soon!
— Ali Maisam Nazary (@alinazary) September 6, 2021
എന്നാല് മാധ്യമ റിപ്പോര്ട്ടുകളെ പാടെതള്ളിക്കൊണ്ടാണ് വടക്കന് സഖ്യത്തിന്റെ പ്രതികരണം. പഞ്ച്ശീറിലെ ഗവര്ണറുടെ ഓഫീസ് തിരികെ പിടിച്ചുവെന്നും ചെറുത്തുനില്പ്പ് തുടരുകയാണെന്നും താലിബാന് വിരുദ്ധ സേനയായ എന്ആര്എഫ് (നാഷണല് റെസിസ്റ്റന്സ് ഫ്രന്റ് ഓഫ് അഫ്ഗാനിസ്ഥാന്) വൃത്തങ്ങള് അറിയിച്ചു. എന്ആര്എഫ് നേതാവ് അഹമ്മദ് മസൂദ് ഉടന് മാധ്യമങ്ങളെ കാണുമെന്നും സൂചനയുണ്ട്.