ന്യൂയോർക്ക്
യുഎസ് ഓപ്പൺ ടെന്നീസ് വനിതാ സിംഗിൾസിൽ ഒന്നാം റാങ്കുകാരി ആഷ്ലി ബാർട്ടി പുറത്ത്. പുരുഷന്മാരിൽ നൊവാക് ജൊകോവിച്ച് മുന്നേറി. വിംബൾഡൺ ചാമ്പ്യനായ ബാർട്ടിയെ മൂന്നാം റൗണ്ടിൽ ഷെല്ലി റോജേഴ്സാണ് അട്ടിമറിച്ചത് (6–2, 1–6, 6–7).
ബിയാൻക ആൻഡ്രീസ്കു, കരോളി പ്ലിസ്കോവ എന്നിവർ നാലാം റൗണ്ടിലെത്തി. ജപ്പാൻ താരം കെയ് നിഷിക്കോരിയെ കടുത്ത പോരാട്ടത്തിൽ കീഴടക്കിയാണ് ജൊകോവിച്ചിന്റെ മുന്നേറ്റം. മൂന്നാം റൗണ്ടിൽ ആദ്യ സെറ്റ് നഷ്ടമായശേഷം തിരിച്ചുവന്നു (6–7, 6–3, 6–3, 6–2).