27 ന് വൈകുന്നേരം അഞ്ചുമണി മുതൽ 5.30 വരെ കുട്ടി അയൽവാസികളായ കുട്ടികൾക്കൊപ്പം കളിക്കുകയായിരുന്നു. പിറ്റേ ദിവസം മുഴുവൻ വീട്ടിലായിരുന്ന കുട്ടി 29 ന് രാവിലെ എട്ടരയ്ക്ക് എരഞ്ഞിമാവിലെ ഡോക്ടറുടെ ക്ലിനിക്കിലെത്തി. തുടർന്ന് ഒമ്പതു മണിയോടെ വീട്ടിലേക്ക് മടങ്ങി. ഓട്ടോയിലാണ് ക്ലിനിക്കിലേക്ക് വന്നതും തിരിച്ചു പോയതും. 30 ന് വീട്ടിൽ തുടർന്നു. പിറ്റേ ദിവസം മുക്കം ഇഎംഎസ് ആശുപത്രിയിൽ ചികിത്സ തേടി. രാവിലെ പത്തിനും പത്തരയ്ക്കും ഇടയിലായിരുന്നു ഇത്. അമ്മാവൻ്റെ ഓട്ടോയിലായിരുന്നു യാത്ര. തുടർന്ന് ഇതേ ഓട്ടോയിൽ ഓമശേരിയിലെ ശാന്തി ആശുപത്രിയിൽ എത്തി. പന്ത്രണ്ട് മണി വരെ ഇവിടെ തുടർന്നു. ശേഷം ഒരു മണിക്ക് ആംബുലൻസിൽ ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ. ഇവിടെ നിന്ന് പിറ്റേന്ന് 11 മണിക്ക് മിംസ് ആശുപത്രിയിലെ ഐസിയുവിൽ പ്രവേശിപ്പിച്ചു. ആംബുലൻസിലായിരുന്നു ഇങ്ങോട്ടുള്ള യാത്ര. ഇവിടെ വെച്ചാണ് ഇന്നു പുലർച്ചെ മരണം സംഭവിച്ചത്.
കുട്ടിയുമായി സമ്പർക്കമുണ്ടായവർ ആരോഗ്യ വകുപ്പിനെ അറിയിക്കണമെന്നും ജാഗ്രത പാലിക്കണമെന്നും നിർദേശിച്ചിട്ടുണ്ട്. രോഗലക്ഷണങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ ആശുപത്രിയിൽ ചികിത്സ തേടാനും നിർദേശത്തിൽ പറയുന്നു. കുട്ടിയുമായി ബന്ധപ്പെട്ടവരുടെ വിശദമായ സമ്പർക്കപ്പട്ടിക ആരോഗ്യ വകുപ്പ് തയ്യാറാക്കിയിട്ടുണ്ട്. കുട്ടിയുടെ വീടിൻ്റെ മൂന്നു കിലോമീറ്റർ പരിസരം കനത്ത നിരീക്ഷണത്തിലാണ്. പ്രധാന ഉറവിടം മരണപ്പെട്ട ആൾ തന്നെയാണോ എന്നറിയാനായി പ്രദേശത്തു സമീപ ദിവസങ്ങളിൽ മരണപ്പെട്ടവരുടെ വിവരണങ്ങൾ ശേഖരിക്കുന്നുണ്ടെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് പറഞ്ഞു. പുതുതായി രോഗലക്ഷണങ്ങൾ കാണിച്ച രണ്ടുപേരെ ഐസിയു സംവിധാനമുള്ള വാർഡിലേക്ക് മാറ്റി.
ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ നാട്ടുവാർത്തകൾക്കായി ഫോളോ ചെയ്യൂകോഴിക്കോട് ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ നാട്ടുവാർത്തകൾക്കായി ഫോളോ ചെയ്യൂ