കുട്ടി റമ്പൂട്ടാൻ കഴിച്ചെന്ന് പറയുന്ന സാഹചര്യത്തിൽ ഇത് വവ്വാലുകൾ എത്തിയ ഇടമാണോയെന്ന് പരിശോധിക്കാനാണ് പഴത്തിന്‍റെ സാമ്പിളുകൾ ശേഖരിച്ചത്. നിപ വൈറസ് ബാധ വവ്വാലുകളിൽ നിന്നാണോ ഏറ്റതെന്ന് തിരിച്ചറിയാനായാണ് ഇത്. കുട്ടിയുടെ മാതാപിതാക്കളെയും അടുത്ത സംഘത്തെയും കണ്ട കേന്ദ്ര സംഘം കുട്ടി കഴിച്ച ഭക്ഷണം, ഇടപെട്ടിട്ടുള്ള മൃഗങ്ങൾ തുടങ്ങിയവയുടെയെല്ലാം വിവരങ്ങൾ തേടി.
Also Read :
മുന്നൂര്‍ സ്വദേശിയായ പന്ത്രണ്ടുകാരനാണ് നിപാ ബാധിച്ച് മരിച്ചത്. മസ്തിഷ്ക ജ്വരത്തെ തുടര്‍ന്ന് ചികിത്സയില്‍ കഴിഞ്ഞ കുട്ടിക്ക്, ഇന്നലെ രാത്രിയോടെയായിരുന്നു നിപ സ്ഥിരീകരിച്ചത്. വൈറസ് ബാധ സ്ഥിരീകരിച്ച സാഹചര്യത്തിൽ കോഴിക്കോട്, കണ്ണൂര്‍, മലപ്പുറം ജില്ലകളില്‍ ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ആരോഗ്യ മന്ത്രിയുടെ നേതൃത്വത്തിലുളള ഉന്നതതല സംഘം കോഴിക്കോട്ട് ക്യാംപ് ചെയ്യുകയാണ്.
എല്ലാവരോടും കർശനമായ ജാഗ്രത പുലർത്തണമെന്നും സമാനലക്ഷണം ഉണ്ടെങ്കിൽ എത്രയുംപെട്ടെന്ന് ആരോഗ്യപ്രവർത്തകരെ വിവരമറിയിക്കണാനും നിർദേശിച്ചിട്ടുണ്ട്. വീടുകളിലും പരിസരങ്ങളിലും പാലിക്കേണ്ട പ്രോട്ടോക്കോൾ സംബന്ധിച്ചും തുടർന്ന് എടുക്കേണ്ട നടപടികൾ സംബന്ധിച്ചും കേന്ദ്രസംഘം പ്രദേശവാസികൾക്ക് നിർദ്ദേശങ്ങൾ നൽകി.
Also Read : ‘
നിപ മരണം സ്ഥിരീകരിച്ചതിന് പിന്നാലെ ആരോഗ്യ മന്ത്രി രാവിലെയാണ് കോഴിക്കോട്ടെത്തിയത്. തുടർന്ന് ഗസ്റ്റ് ഹൗസിൽ യോഗം ചേർന്ന ശേഷം കളക്ടറേറ്റിൽ വിവിധ വിഭാഗങ്ങളുടെ അവലോകന യോഗം ചേർന്നു. സമ്പർക്ക പട്ടികയിൽ നൂറ്റി അൻപത്തി എട്ടുപേരാണ് ഉള്ളത്. അതിൽ ഇരുപതു പേരാണ് പ്രാഥമിക സമ്പർക്കത്തിൽ ഉള്ളത്. അതിൽത്തന്നെ രണ്ടുപേർ രോഗ ലക്ഷണങ്ങളുമായി ആശുപത്രിയിൽ ചികിത്സയിലാണെന്നാണ് അധികൃതർ വ്യക്തമാക്കുന്നത്.
Also Read :
2018 മേയ് മാസത്തിൽ കോഴിക്കോട് പേരാമ്പ്രയിലെ ചങ്ങരോത്ത് പഞ്ചായത്തിലെ പന്തിരിക്കരയിലാണ് സംസ്ഥാനത്ത് ആദ്യമായി നിപ വൈറസ് ബാധ സ്ഥിരീകരിക്കുന്നത്. പിന്നീട് കോഴിക്കോടിന് പുറത്ത് മലപ്പുറം ജില്ലയിലടക്കം രോഗബാധ സ്ഥിരീകരിക്കുകയും ചെയ്തു. 17 പേർ അന്ന് നിപ ബാധിച്ച് മരിച്ചിരുന്നു. 2019ൽ കൊച്ചിയിലും ഒരു നിപ വൈറസ് ബാധ സ്ഥിരീകരിച്ചിരുന്നുവെങ്കിലും വേഗത്തിൽ തന്നെ ഇത് നിയന്ത്രണ വിധേയമാക്കുവാൻ സാധിക്കുകയായിരുന്നു.