തിരുവനന്തപുരം> മുഖ്യമന്ത്രിയുടെ 100 ദിന കർമ പരിപാടിയിൽ ഉൾപ്പെടുത്തി രണ്ടാംഘട്ടത്തിൽ പൂർത്തീകരിച്ച ‘ടേക്ക് എ ബ്രേക്ക്’ 100 ശുചിമുറി സമുച്ചയം ചൊവ്വാഴ്ച ഉദ്ഘാടനം ചെയ്യും. വൈകിട്ട് മൂന്നിന് തദ്ദേശ മന്ത്രി എം വി ഗോവിന്ദൻ ഓൺലൈനായാണ് ഉദ്ഘാടനം ചെയ്യുക. ദേശീയ, സംസ്ഥാന പാതയോരങ്ങളിലും ജനബാഹുല്യമുളള മേഖലകളിലും സ്ത്രീകൾക്കും കുട്ടികൾക്കുമുൾപ്പെടെ ഏത് സമയത്തും സുരക്ഷിതമായി ഉപയോഗിക്കത്തരീതിയിൽ ആധുനിക സംവിധാനങ്ങളോടുകൂടിയാണ് ശുചിമുറികൾ നിർമിച്ചത്.
100 ശുചിമുറി സമുച്ചയവും കോഫി ഷോപ്പുകളോടുകൂടിയ ഉന്നതനിലവാരത്തിലുളള വിശ്രമ കേന്ദ്രങ്ങളുമാണുള്ളത്. ഒന്നാംഘട്ടത്തിൽ 100 ശുചിമുറി സമുച്ചയം തുറന്നിരുന്നു. 524 സമുച്ചയംനിർമാണത്തിലാണ്. ഹരിതകേരളം മിഷന്റെയും ശുചിത്വ മിഷന്റെയും നേതൃത്വത്തിൽ തദ്ദേശ സ്ഥാപനങ്ങളുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്.
എല്ലാ ടോയ്ലെറ്റിലും സാനിട്ടറി നാപ്കിൻ ഡിസ്ട്രോയർ, അജെെവമാലിന്യ സംഭരണ സംവിധാനങ്ങൾ, അണുനാശിനികൾ എന്നിവ സജ്ജീകരിച്ചിട്ടുണ്ട്.
തിരുവനന്തപുരം 13, കൊല്ലം 13, പത്തനംതിട്ട 14, ആലപ്പുഴ 9, കോട്ടയം 10, ഇടുക്കി 1, എറണാകുളം 19, തൃശൂർ 4, പാലക്കാട് 1, കോഴിക്കോട് 2, കണ്ണൂർ 4, കാസർകോട് 10 എന്നിങ്ങനെയാണ് ജില്ലകളിൽ ഉദ്ഘാടനം ചെയ്യുന്ന ശുചിമുറികളുടെ എണ്ണം.