തിരുവനന്തപുരം
സഹകരണ സംഘങ്ങളുടെ ഓഡിറ്റിന് നേതൃത്വം നൽകാൻ ഡെപ്യൂട്ടി അക്കൗണ്ടന്റ് ജനറലിന്റെ സേവനം ലഭിക്കും. കംപ്ട്രോളർ ആൻഡ് ഓഡിറ്റർ ജനറലിന് ചീഫ് സെക്രട്ടറി അയച്ച കത്തിന് അനുകൂലമായ മറുപടി ലഭിച്ചതായി മന്ത്രി വി എൻ വാസവൻ അറിയിച്ചു. സേവന, വേതന വ്യവസ്ഥകൾ നിശ്ചയിച്ച് അറിയിക്കാൻ സിഎജി ആവശ്യപ്പെട്ടു. സിഎജി നൽകുന്ന പാനലിൽനിന്ന് സംസ്ഥാനത്തിന് ഡയറക്ടറെ തീരുമാനിക്കാം.
സഹകരണ ബാങ്കുകളിലെ തട്ടിപ്പിൽ ക്രിമിനൽ കേസെടുക്കും. കരുവന്നൂർ ബാങ്ക് കേസിൽ നടപടികൾ തുടരും. വിദഗ്ധസമിതി 2014 മുതലുള്ള കണക്കുകൾ പരിശോധിക്കുകയാണ്. അന്തിമ റിപ്പോർട്ടിൽ കൂടുതൽ നടപടിയുണ്ടാകും. ആസ്തി ബാധ്യത പരിശോധിക്കുകയാണ്. നിക്ഷേപങ്ങൾ മടക്കിനൽകാൻ സഹകരണ സംഘങ്ങളുടെ കൺസോർഷ്യമുണ്ട്. വായ്പകൾ തിട്ടപ്പെടുത്തി പിരിച്ചെടുക്കും. ആരോപണവിധേയരുടെ ആസ്തികൾ മരവിപ്പിച്ചു. ആറുപേരെ അറസ്റ്റുചെയ്തു. നടപടികൾ തുടരുമെന്നും മന്ത്രി പറഞ്ഞു.