കോഴിക്കോട് > എംഎസ്എഫ് നേതാക്കൾ ലൈംഗികാതിക്ഷേപം നടത്തിയെന്ന പരാതി പിൻവലിക്കാൻ ‘ഹരിത’യിലെ നേതാക്കൾ തയ്യാറാകാത്തത് എട്ടിന് ചേരുന്ന മുസ്ലിം ലീഗ് സംസ്ഥാന നേതൃയോഗം ചർച്ച ചെയ്യുമെന്ന് ജനറൽ സെക്രട്ടറി പി എം എ സലാം.
ഏഴിന് വനിതാ കമീഷന് മുന്നിൽ ഹാജരാകുന്നവർക്കെതിരെ എടുക്കേണ്ട നടപടിയും ചർച്ചയാകും. ഇഡിക്ക് മുന്നിൽ എന്ന് ഹാജരാകണമെന്നത് പി കെ കുഞ്ഞാലിക്കുട്ടി തീരുമാനിക്കുമെന്നും സലാം പറഞ്ഞു.