ന്യൂഡല്‍ഹി: ട്വിന്റി 20 ലോകകപ്പില്‍ ചിരവൈരികളായ പാക്കിസ്ഥാനും ഇന്ത്യയും തമ്മിലുള്ള ഏറ്റുമുട്ടലിന് കളമൊരുങ്ങിയിരിക്കുകയാണ്. ഒക്ടോബര്‍ 24 നാണ് മത്സരം. കളിക്കു മുന്‍പ് തന്നെ വാദങ്ങളും ഉയരുകയാണ്. മത്സരത്തില്‍ സമ്മര്‍ദം കൂടുതല്‍ ഇന്ത്യയ്ക്ക് തന്നെയാണെന്ന് പാക്കിസ്ഥാന് നായകന് ബാബര്‍ അസം പ്രതികരിച്ചു.
പാക്കിസ്ഥാന് ക്രിക്കറ്റ് ബോര്‍ഡ് ചെയര്മാന് റമീസ് രാജയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷമായിരുന്നു ബാബറിന്റെ പ്രതികരണം. “ലോകകപ്പ് മത്സരത്തില്‍ താരതമ്യം ചെയ്യുകയാണെങ്കില്‍ പാക്കിസ്ഥാനേക്കാള്‍ സമ്മര്‍ദം ഇന്ത്യക്കായിരിക്കും. ഇന്ത്യയെ പരാജയപ്പെടുത്തി ടൂര്‍ണമെന്റ് ആരംഭിക്കുകയാണ് ലക്ഷ്യം,” ബാബര്‍ പറഞ്ഞു.
2019 ക്രിക്കറ്റ് ലോകകപ്പിന് ശേഷം ഇരു ടീമുകളും ഇതുവരെ ഏറ്റുമുട്ടിയിട്ടില്ല. ലോകകപ്പ് മത്സരത്തില്‍ രോഹിത് ശര്‍മയുടെ സെഞ്ചുറി മികവില്‍ ഇന്ത്യ അനായാസം ജയം സ്വന്തമാക്കിയിരുന്നു. ഐസിസി ടൂര്‍ണമെന്റുകളില്‍ പാക്കിസ്ഥാന് മുകളില്‍ ഇന്ത്യക്ക് വ്യക്തമായ ആധിപത്യമുണ്ട്.
“യുഎഇയില്‍ കളിക്കുന്നത് സ്വന്തം നാട്ടില്‍ കളിക്കുന്നപോലെ തന്നെയാണ്. ഞങ്ങളുടെ 100 ശതമാനവും കളത്തില്‍ കൊടുക്കും,” ബാബര്‍ കൂട്ടിച്ചേര്‍ത്തു. ന്യൂസിലന്‍ഡിനെതിരായ പരമ്പരയ്ക്കുള്ള ടീമില്‍ താന്‍ തൃപ്തനാണെന്നും ടീം സന്തുലിതമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
Also Read: താലിബാനിൽനിന്ന് പച്ചക്കൊടി; ഓസ്ട്രേലിയ, ഇന്ത്യ പര്യടനം ലക്ഷ്യംവച്ച് അഫ്ഗാൻ ക്രിക്കറ്റ് ബോർഡ്
The post T20 World Cup: സമ്മര്‍ദം ഇന്ത്യയ്ക്ക്, പാക്കിസ്ഥാന് ജയത്തോടെ തുടങ്ങും: ബാബര്‍ അസം appeared first on Indian Express Malayalam.