ഓവല്‍: ഇംഗ്ലണ്ടിനെതിരായ നാലാം ടെസ്റ്റില്‍ ഇന്ത്യക്ക് ബാറ്റിങ് തകര്‍ച്ച. ആദ്യ സെഷന്‍ അവസാനിക്കുമ്പോള്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 54 റണ്‍സാണ് സന്ദര്‍ശകര്‍ നേടിയത്. രോഹിത് ശര്‍മ (11), കെ.എല്‍. രാഹുല്‍ (17), ചേതേശ്വര്‍ പൂജാര (4) എന്നിവരെയാണ് ഇന്ത്യക്ക് നഷ്ടമായത്. 18 റണ്‍സുമായി നായകന്‍ വിരാട് കോഹ്ലിയും രണ്ട് റണ്‍സുമായി രവീന്ദ്ര ജഡേജയുമാണ് ക്രീസില്‍.
ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യക്ക് രാഹുലും രോഹിതും ചേര്‍ന്ന നല്ല തുടക്കമായിരുന്നു നല്‍കിയത്. എന്നാല്‍ ഇംഗ്ലണ്ട് ടീമിലേക്ക് മടങ്ങിയെത്തിയ ക്രിസ് വോക്സിന്റെ ആദ്യ ഓവറില്‍ തന്നെ രോഹിത് മടങ്ങി. അധികം വൈകാതെ തന്നെ രാഹുലിനെ ഒലി റോബിന്‍സണ്‍ പവലിയനിലേക്ക് അയച്ചു. ലീഡ്സിലെ മികച്ച പ്രകടനത്തിന് പിന്നാലെ പൂജാര ആന്‍ഡേഴ്സണ് മുന്നില്‍ കീഴടങ്ങി.
പതിവിന് വിപരീതമായി രഹാനയ്ക്ക് മുകളില്‍ ജഡേജയ്ക്ക് അവസരം നല്‍കി ഇന്ത്യ മറ്റൊരു പരീക്ഷണത്തിന് മുതിര്‍ന്നിരിക്കുകയാണ്. ഇതിനിടയില്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ കോഹ്ലി 23,000 റണ്‍സ് പിന്നിട്ടു. 490 ഇന്നിങ്സുകളില്‍ നിന്നാണ് നേട്ടം. ഏറ്റവും വേഗത്തില്‍ നാഴികകല്ല് പിന്നിടാന്‍ താരത്തിനായി.
രണ്ട് മാറ്റങ്ങളുമായാണ് ഇന്ത്യ ഇറങ്ങിയിരിക്കുന്നത്. ഇഷാന്ത് ശര്‍മയ്ക്കും മുഹമ്മദ് ഷമിക്കും പകരം ഉമേഷ് യാദവും ഷര്‍ദൂല്‍ ഠാക്കൂറും ടീമിലെത്തി. ഇംഗ്ലണ്ട് നിരയിലേക്ക് ക്രിസ് വോക്സും ഒലി പോപ്പുമാണ് എത്തിയത്. സാം കറണും ജോസ് ബട്ലര്‍ക്കും വിശ്രമം അനുവദിച്ചു.
Also Read: താലിബാനിൽനിന്ന് പച്ചക്കൊടി; ഓസ്ട്രേലിയ, ഇന്ത്യ പര്യടനം ലക്ഷ്യംവച്ച് അഫ്ഗാൻ ക്രിക്കറ്റ് ബോർഡ്
The post India vs England 4th Test, Day 1: ഓവലിലും മുന്‍നിര വീണു; തകര്‍ച്ച ഒഴിവാക്കാന്‍ കോഹ്ലി appeared first on Indian Express Malayalam.