കോഴിക്കോട്: കോൺഗ്രസിന്റെ അസ്ഥിവാരം തോണ്ടുന്നതരത്തിൽ ഗ്രൂപ്പ് കളിക്കരുതെന്ന് കെ. മുരളീധരൻ.മുതിർന്ന നേതാക്കളായ രമേശ് ചെന്നിത്തലയ്ക്കും ഉമ്മൻചാണ്ടിക്കും എതിരെയാണ് പരോക്ഷ വിമർശനം.
ഡിസിസി അധ്യക്ഷ നിയമനങ്ങളുമായി ബന്ധപ്പെട്ട് കേരളത്തിലെ കോകോൺഗ്രസിലുണ്ടായ പ്രശ്നങ്ങൾ അവസാനിച്ചെന്നുംകെ.സി വേണുഗോപാൽ അനാവശ്യ ഇടപെടൽ നടത്തിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
ചരിത്രത്തിലാദ്യമായി തുടർച്ചയായി രണ്ട് തോൽവികൾ വഴങ്ങി നിൽക്കുന്ന കോൺഗ്രസിന് ഇനിയും ഗ്രൂപ്പ് കളി തുടരാൻ കഴിയില്ലെന്നും സാധാരണ പ്രവർത്തകർ അത് അംഗീകരിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. രണ്ട് ഗ്രൂപ്പുകൾ എല്ലാം വീതംവെച്ച് എടുക്കുന്ന പതിവ് പാർട്ടിയിൽ അവസാനിച്ചു. ഗ്രൂപ്പ് ഒരു യോഗ്യതയോ ആക്ഷേപമോ അല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പാർട്ടിയിലെ മുതിർന്ന നേതാക്കളായ ചെന്നിതലയുടേയും ഉമ്മൻചാണ്ടിയുടേയും നിർദേശങ്ങൾ കേൾക്കുമെന്നും അതിൽ സ്വീകരിക്കാൻ കഴിയുന്നവ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഗ്രൂപ്പ് കളിയിൽ അണികൾ നിരാശരാണ്. ചരിത്രത്തിലാദ്യമായി രണ്ട് തോൽവി ഏറ്റുവാങ്ങിയതിൽ അവരും നിരാശരായി നിൽക്കുമ്പോൾ എല്ലാവരിലും ആവേശമുണ്ടാക്കി ഒരുമിച്ച് മുന്നോട്ട് പോകേണ്ട പ്രവർത്തനങ്ങളാണ് ഇപ്പോൾ വേണ്ടതെന്നും മുരളീധരൻ പറഞ്ഞു.
Content Highlights: Muralidharan on Oommen chandi and Chennithala