അന്താരാഷ്ട്ര ഫുട്ബോളിൽ ഏറ്റവും കൂടുതൽ ഗോൾ നേടുന്ന താരമായി ക്രിസ്റ്റ്യാനോ റൊണാൾഡോ. ലോകകപ്പ് യോഗ്യതാ മത്സരത്തിൽ അയർലന്‍ഡിനെതിരെയായിരുന്നു ക്രിസ്റ്റ്യാനോയുടെ ചരിത്ര നേട്ടം. 180 മത്സരങ്ങളിൽ നിന്നായി 111 ഗോളുകളാണ് റൊണാൾഡോ പോർച്ചുഗലിനായി നേടിയത്. ഇതോടെ ഇറാൻ ഇതിഹാസ താരം അലി ദേയിയുടെ 109 ഗോൾ എന്ന റെക്കോർഡ് റൊണാൾഡോ മറികടക്കുകയും ചെയ്തു.
അയര്‍ലണ്ടിനെതിരെയുള്ള ലോകകപ്പ് യോഗ്യതാ മത്സരത്തില്‍ രണ്ട് ഗോളുകളാണ് റൊണാള്‍ഡോ നേടിയത്. 88 മിനിറ്റു വരെ പിന്നിലായിരുന്ന പോര്‍ച്ചുഗലിനെ 89ാം മിനിറ്റില്‍ റൊണാള്‍ഡോയുടെ ഹെഡറില്‍ കൂടി പിറന്ന ഗോളില്‍ ഒപ്പത്തിനൊപ്പം എത്തിക്കുകയായിരുന്നു. എക്സ്ട്രാ ടൈമിന്റെ അവസാന സെക്കന്റുകളില്‍ റൊണാള്‍ഡോ വീണ്ടും വലകുലുക്കി. ഇതോടെ ചരിത്രനേട്ടം സ്വന്തമാക്കുകയും ചെയ്തു.