Thursday, March 19, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home NEWS KERALA

‘പാക്കിസ്ഥാനു വേണ്ടി മാത്രം ജീവിച്ച മനുഷ്യൻ’; മഹാത്മാ ഗാന്ധിയെ അധിക്ഷേപിച്ച്‌ ഡോ. എൻ ഗോപാലകൃഷ്‌ണൻ

by News Desk
September 2, 2021
in KERALA
0
‘പാക്കിസ്ഥാനു-വേണ്ടി-മാത്രം-ജീവിച്ച-മനുഷ്യൻ’;-മഹാത്മാ-ഗാന്ധിയെ-അധിക്ഷേപിച്ച്‌-ഡോ.-എൻ-ഗോപാലകൃഷ്‌ണൻ
0
SHARES
0
VIEWS
Share on FacebookShare on TwitterShare on Whatsapp

കൊച്ചി > മഹാത്മാ ഗാന്ധിയെ അധിക്ഷേപിച്ചും ഗാന്ധിവധത്തെ ന്യായീകരിച്ചും ആർഎസ്എസ് സൈദ്ധാന്തികൻ ഡോ. എൻ ഗോപാലകൃഷ്ണൻ. കഴിഞ്ഞ ദിവസം പുറത്തുവന്ന വീഡിയോയിൽ ആണ് ഗോപാലകൃഷ്ണൻ ഗാന്ധി ഘാതകൻ ഗോഡ്സെയെ അടക്കം പുകഴ്ത്തി സംസാരിച്ചത്. നിരന്തരം വർഗീയ പരാമർശങ്ങൾ നടത്തുന്ന ഗോപാലഷൃ്ണനെതിരെ നിയമ നടപടി സ്വീകരിക്കണമെന്ന് കഥാകൃത്ത് അശോകൻ ചരുവിൽ ആവശ്യപ്പെട്ടു.

“നാഥുറാം വിനായക് ഗോഡ്സേയുടെ ഹൃദയസ്പർശിയായ ഈ വരികൾ വായിച്ചിട്ട് നമ്മളൊക്കെ വർഗ്ഗീയവാദികളും ചാണകസംഘികളും ആർഎസ്എസുകാരും എല്ലാം ആയിത്തീർന്നാലും, ഒരു കാര്യം ഉറപ്പ്: പച്ചസത്യം, മഹാത്മാഗാന്ധി എന്ന വർഗ്ഗീയവാദിയെക്കുറിച്ച് ലോകം അറിയണം. നെഹ്റുവിനെക്കുറിച്ച് ലോകം അറിയണം. ഈ നാടിനു വേണ്ടി പ്രവർത്തിച്ചവരെ കരിവാരിത്തേച്ചു കാണിച്ചതിൽ ഒന്നാമൻ മഹാത്മാഗാന്ധിയാണ്. പാക്കിസ്ഥാനു വേണ്ടി മാത്രം ജീവിച്ച ഒരു മനുഷ്യനെ നമ്മൾ രാഷ്ട്രത്തിൻ്റെ പിതാവാക്കി മാറ്റി. അല്ല, നമ്മുടെ തലയിൽ കെട്ടിവെച്ചു. ഇത് വായിക്കാൻ എനിക്കൊരു പുണ്യം കിട്ടി. സത്യമേവ ജയതേ. പ്രണാമം. നമസ്ക്കാരം.” – എന്നിങ്ങനെയാണ് ഗോപാലകൃഷ്ണൻ വീഡിയോയിൽ സംസാരിക്കുന്നത്.

ഏറെ കാലമായി കേരളത്തിൽ വർഗ്ഗീയ കലാപമുണ്ടാക്കാൻ തൻ്റെ വിഷനാവ് ചലിപ്പിക്കുന്നയാളാണ് ഡോ. ഗോപാലകൃഷ്ണനെന്ന് അശോകൻ ചരുവിൽ ഫെയ്സ്ബുക്ക് കുറിപ്പിൽ പറഞ്ഞു. “ശാസ്ത്രജ്ഞൻ”, “ഹിന്ദുമത പണ്ഡിതൻ”, “ആത്മീയ പ്രഭാഷകൻ” എന്നിങ്ങനെ പലവിധ കപടവേഷങ്ങൾ കെട്ടിക്കൊണ്ടായിരുന്നു ഇദ്ദേഹത്തിൻ്റെ നടപ്പ്. പക്ഷേ കേരളീയർ ഈ മനുഷ്യനെ കൃത്യമായി തിരിച്ചറിഞ്ഞതുകൊണ്ട് വലിയ അപകടമൊന്നും ഉണ്ടായിട്ടില്ല. വിഭജനം ലക്ഷ്യം വെച്ച് കാളമൂത്രം പോലെ ടിയാൻ പുറത്തു വിടുന്ന വീഡിയോകൾ ആരും ഗൗനിക്കാറില്ല. പേപ്പട്ടിയെ എന്ന പോലെ വഴി ഒഴിഞ്ഞു പോവുകയാണ് പതിവ്.

എന്നാൽ ഈയിടെ (2021 ആഗസ്റ്റ് 25) പുറത്തു വന്ന ഒരു വീഡിയോ മാരകമാണ് എന്നു പറയാതെ വയ്യ. ഇന്ത്യക്കാരനായി ജനിച്ച ഒരാൾക്ക് അതു കേൾക്കേണ്ടി വരുന്നതിൽ വലിയ ദുര്യോഗം ഇല്ല. രാജ്യത്തെ സ്നേഹിച്ചുവളരുന്ന കുട്ടികളിൽ അത് കടുത്ത നിരാശയും അസ്വാസ്ഥ്യവും ഉണ്ടാക്കും. മഹത്തായ ഇന്ത്യൻ ദേശീയ പ്രസ്ഥാനത്തെ അത്ര പച്ചക്ക് അപമാനിക്കുകയാണ്.

ഇവിടെ മഹാത്മജിയെ കൊന്നതിനെ ന്യായീകരിച്ചുകൊണ്ടുള്ള നാഥുറാം വിനായക് ഗോഡ്സയുടെ കോടതിയിലെ വാദങ്ങൾ വായിക്കുകയും വിശദീകരിക്കുകയും ആ വാക്കുകൾ “ഹൃദയസ്പർശി”യാണെന്ന് സ്ഥാപിക്കുകയുമാണ് ഗോപാലകൃഷ്ണൻ ചെയ്യുന്നത്. “ഞാൻ എന്തിന് ഗാന്ധിയെ കൊന്നു?” എന്നതിനുള്ള ഗോഡ്സേയുടെ വിശദീകരണം വായിക്കുന്നത് ഒരു പുണ്യപ്രവർത്തിയാണെന്ന് ടിയാൻ പറയുന്നു. ഈ മാരക വിഷവീഡിയോ ഇവിടെ ഷെയർ ചെയ്യാൻ ഞാൻ ഉദേശിക്കുന്നില്ല. മഹാത്മജിക്കെതിരായ ഈ വിഷപ്രചരണം പ്രിയപ്പെട്ട മലയാള ഭാഷയിലാണ് ഒഴുകിക്കൊണ്ടിരിക്കുന്നത് എന്നതിൽ ഞാൻ ലജ്ജിച്ചു തലതാഴ്ത്തുന്നു.

വാരിയൻ കുന്നത്ത് കുഞ്ഞഹമ്മദ് ഹാജി മുതൽ പണ്ഡിറ്റ് നെഹ്രു വരെയുള്ളവരുടെ സ്മരണക്കു നേരെ ബിജെപി സർക്കാർ നടത്തുന്ന നീക്കങ്ങൾ ഒറ്റപ്പെട്ട സംഗതിയല്ല എന്ന് ഗോപാലകഷ്ണൻ്റെ പ്രഭാഷണം തെളിയിക്കുന്നു. മഹത്തായ ഇന്ത്യൻ സ്വാതന്ത്ര്യ സമരപ്രസ്ഥാനത്തെ അപകീർത്തിപ്പെടുത്താനുള്ള സംഘപരിവാർ ഗൂഡാലോചനയുടെ ഭാഗമാണത്.

ഇന്ത്യ ഒരു രാഷ്ട്രമായി നിൽക്കുന്നതിന് ആവശ്യമായ മൂല്യങ്ങൾ സംഭാവന ചെയ്തത് ദേശീയ സമരപ്രസ്ഥാനമാണ്. ഇന്ത്യക്കാരന് അത് ചരിത്രം മാത്രമല്ല. അസ്തിത്വത്തിൻ്റെ അടിവേരാണ്. അത് തകർക്കാൻ അനുവദിക്കരുത് – അശോകൻ ചരുവിൽ കുറിപ്പിൽ ആവശ്യപ്പെട്ടു.

Previous Post

ഒന്നിലേറെ സാമൂഹ്യക്ഷേമ പദ്ധതികളുടെ ആനുകൂല്യം ലഭിക്കുന്നവരെ തിരിച്ചറിയാന്‍ സംവിധാനം വരുന്നു

Next Post

കേരളത്തിൻ്റെ കോവിഡ് പ്രതിരോധം; സംതൃപ്‌തി പ്രകടിപ്പിച്ച് പ്രശസ്‌ത ആരോഗ്യ വിദഗ്‌ധർ

Related Posts

എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും
KERALA

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
65
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ
KERALA

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
79
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌
KERALA

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
83
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന
KERALA

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
81
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ
KERALA

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
64
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി
KERALA

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
69
Next Post
കേരളത്തിൻ്റെ-കോവിഡ്-പ്രതിരോധം;-സംതൃപ്‌തി-പ്രകടിപ്പിച്ച്-പ്രശസ്‌ത-ആരോഗ്യ-വിദഗ്‌ധർ

കേരളത്തിൻ്റെ കോവിഡ് പ്രതിരോധം; സംതൃപ്‌തി പ്രകടിപ്പിച്ച് പ്രശസ്‌ത ആരോഗ്യ വിദഗ്‌ധർ

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.