മണ്ണാർക്കാട് > കാഞ്ഞിരപ്പുഴ ഇരുമ്പകചോലയിൽ ഉരുൾപ്പൊട്ടി. ആളപായമില്ല. ബുധനാഴ്ച വൈകീട്ട് മൂന്നരയോടെയാണ് ഉരുളപൊട്ടൽ. 2019ൽ ഉരുൾപൊട്ടിയ മേഖലയോട് ചേർന്ന മേഖലയിലാണ് സംഭവം. കൃഷിനാശമുണ്ട്. കാഞ്ഞിരം കല്ലംകഴി റോഡിൽ വെള്ളം കയറി. പ്രദേശത്ത് മഴയുണ്ട്. കാഞ്ഞിരപ്പുഴ ഡാമിന്റെ ഷട്ടർ 10 സെന്റിമീറ്റർ ഉയർത്തി.