Thursday, March 12, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home NEWS KERALA

സംസ്ഥാനത്ത് വിവിധ സേവനങ്ങള്‍ക്കായി ഏകീകൃത വിവര സംവിധാനം

by News Desk
September 1, 2021
in KERALA
0
സംസ്ഥാനത്ത്-വിവിധ-സേവനങ്ങള്‍ക്കായി-ഏകീകൃത-വിവര-സംവിധാനം
0
SHARES
0
VIEWS
Share on FacebookShare on TwitterShare on Whatsapp

തിരുവനന്തപുരം > സംസ്ഥാനത്ത് വിവിധ സേവനങ്ങള്ക്കായി ഏകീകൃത വിവര സംവിധാനം സജ്ജമാക്കുന്നതിനുള്ള പദ്ധതിക്ക് മന്ത്രിസഭായോഗം തത്വത്തില് അംഗീകാരം നല്കി. സംസ്ഥാനത്തെ എല്ലാ സാമൂഹിക ക്ഷേമ പദ്ധതികളുടെയും ഗുണഭോക്താക്കളെ തിരിച്ചറിയുന്നതിനും തെരഞ്ഞെടുക്കുന്നതിനുമുള്ള കേന്ദ്രീകൃത പൊതു പ്ലാറ്റ് ഫോമാകും ഇത്. ആദ്യഘട്ടമായി 34.32 കോടി രൂപ ചെലവില് അനുബന്ധ സോഫ്റ്റ് വെയര്, ഹാര്ഡ്വെയര്, മാനവ വിഭവശേഷി എന്നിവ ഉള്പ്പെടെ ‘ആധാര് വാള്ട്ട്’ സ്ഥാപിക്കും. ഭരണാനുമതി നല്കാന് റീബില്ഡ് കേരള ഇനീഷ്യേറ്റീവിന് അനുവാദം നല്കി.

നാനൂറിലേറെ സാമൂഹികക്ഷേമ പദ്ധതികള് സംസ്ഥാനത്തുണ്ട്. ഇവയുടെ നിര്വഹണത്തിനും ഗുണഭോക്താക്കളെ തെരഞ്ഞെടുക്കുന്നതിനും ഓരോ വകുപ്പുകള്ക്കും വെവ്വേറെ നടപടി ക്രമങ്ങളാണുള്ളത്. ഒന്നിലേറെ പദ്ധതികളില് നിന്ന് ആനുകൂല്യം ലഭിക്കല്, ഗുണഭോക്തൃ വിവരങ്ങളിലെ വ്യത്യാസങ്ങള്, ആവര്ത്തനം, പല സ്രോതസ്സുകളില് നിന്ന് എടുക്കുന്നതുമൂലം വിവര ശേഖരത്തിന് ഏകീകൃത രൂപം ഇല്ലായ്മ, കൃത്യമായ തീരുമാനം എടുക്കുന്നതിന് സഹായകമായ ക്രോഡീകൃത വിവരങ്ങളുടെ കുറവ് തുടങ്ങി പലപ്രശ്നങ്ങളും നിലവിലുണ്ട്. ഇതിന് പരിഹാരം കാണാന് കുടുംബത്തെ അടിസ്ഥാന യൂണിറ്റായി പരിഗണിച്ച് ഗുണഭോക്താക്കളുടെ ഏകീകൃത ഡാറ്റാബേസ് ഉണ്ടാക്കുന്ന പദ്ധതിയാണ് യൂണിഫൈഡ് രജിസ്ട്രി. അര്ഹതയില്ലാത്തവര് ആനുകൂല്യങ്ങള് നേടുന്നത് ഒഴിവാക്കി ഗുണഭോക്തൃ തെരഞ്ഞെടുപ്പ് സുതാര്യവും ഫലപ്രദവുമാക്കാനാകും. പ്രകൃതി ദുരന്തങ്ങളുടെ ആഘാതം കുറയ്ക്കുന്നതിന് സഹായകമായ തരത്തില് പദ്ധതികളുടെ നടത്തിപ്പ് സുഗമമാക്കലും ലക്ഷ്യമാണ്.

സാമൂഹിക, സാമ്പത്തിക, ജനസംഖ്യാപരമായ വിവിരങ്ങള് ഒറ്റ സ്രോതസ്സില് നിന്ന് ലഭിക്കുന്നതോടെ എല്ലാ സര്ക്കാര് ക്ഷേമപദ്ധതികളുടെയും ഗുണഭോക്താക്കളെ തെരഞ്ഞെടുക്കുന്നതിന് ഇത് ഉപയോഗിക്കാനാകും. വിവിധ സഹായ പദ്ധതികളുമായി ബന്ധിപ്പിക്കുന്നതിനും ഗുണഭോക്താക്കളെ തിരിച്ചറിയാനും സഹായകമായ ഒറ്റ സ്രോതസ്സായി ഈ രജിസ്ട്രി പ്രയോജനപ്പെടുത്താം.

ഒരു സര്ക്കാര് പദ്ധതിയിലും ഉള്പ്പെട്ടിട്ടില്ലാത്തവരുടെ വിവരങ്ങള് ചേര്ക്കുന്നതിനുള്ള സംവിധാനവും ഉണ്ടാകും. ഓരോ വ്യക്തിക്കും കുടുംബത്തിനും തിരിച്ചറിയല് നമ്പര് നല്കും. അതാത് വകുപ്പുകള് ആവശ്യപ്പെടുന്ന നിയമങ്ങള്ക്കും നിര്ദ്ദേശങ്ങള്ക്കും അനുസൃതമായ ഗുണഭോക്തൃ വിവരങ്ങള് മാത്രമാണ് രജിസ്ട്രിയില് നല്കുക.

മന്ത്രിസഭായോഗ തീരുമാനങ്ങൾ:

ഏഴ് ജില്ലകളില് പ്ലസ് വണ്ണിന് 20 ശതമാനം അധിക സീറ്റുകള്

തിരുവനന്തപുരം, പാലക്കാട്, കോഴിക്കോട്, മലപ്പുറം, വയനാട്, കണ്ണൂര്, കാസര്കോട്, എന്നീ 7 ജില്ലകളിലെ സര്ക്കാര്, എയ്ഡഡ് ഹയര്സെക്കന്ററി സ്കൂളുകളില് 2021 വര്ഷത്തെ പ്ലസ് വണ് പ്രവേശനത്തിന് എല്ലാ വിഷയങ്ങളിലും 20 ശതമാനം സീറ്റ് അധികമായി അനുവദിക്കാന് തീരുമാനിച്ചു.

നിലമ്പൂർ ബഡ്സ് സ്കൂളില് പുതിയ തസ്തികകള്

മലപ്പുറം ജില്ലയിലെ നിലമ്പൂര് ബഡ്സ് സ്കൂള് ഫോര് ദ ഹിയറിംഗ് ഇംപയേര്ഡില് അനുവദിക്കപ്പെട്ട 18 തസ്തികകള്ക്ക് പുറമേ അസിസ്റ്റന്റ് ടീച്ചര് (യു.പി)-2, സ്പീച്ച് തെറാപ്പിസ്റ്റ്-1, മേട്രന്-1, കുക്ക്-1 എന്നീ തസ്തികകള് സൃഷ്ടിക്കും. കുക്ക് തസ്തിക ദിവസ വേതനാടിസ്ഥനത്തിലായിരിക്കും.

ശമ്പള കമ്മീഷന് ആനുകൂല്യം

2016 ജനുവരി 20ലെ പത്താം ശമ്പളകമ്മീഷന് ആനുകൂല്യം സംസ്ഥാന ശാസ്ത്ര സാങ്കേതിക മ്യൂസിയത്തിലെ 35 തസ്തികളിലെ ജീവനക്കാര്ക്കു കൂടി ലഭ്യമാക്കാന് തീരുമാനിച്ചു.

ഭേദഗതി

ഇലക്ട്രോണിക് മാധ്യമം മുഖേന സമന്സ് നല്കുന്നതിന് 1973ലെ ക്രിമിനല് നടപടി നിയമ സംഹിതയിലെ 69, 91 എന്നീ വകുപ്പുകളില് ഭേദഗതി വരുത്തണമെന്ന് ആവശ്യപ്പെട്ട് കേരള ഹൈക്കോടി രജിസ്ട്രാര്(ജില്ലാ കോടതി) ലഭ്യമാക്കിയ ശുപാര്ശയില് നിയമ നിര്മാണം നടത്താന് തീരുമാനിച്ചു.

വൈഎംസിഎക്ക് പാട്ടം പുതുക്കുന്നതിന് നല്കിയ ഉത്തരവ് റദ്ദാക്കി

വൈഎംസിഎ കൈവശം വെച്ചിരിക്കുന്ന തിരുവനന്തപുരം വഞ്ചിയൂര് വില്ലേജിലെ 78 സെന്റ് ഭൂമി 30 വര്ഷത്തേക്ക്പാട്ടം പുതുക്കുന്നതിന് അനുമതി നല്കിയ 2016 മാര്ച്ച് മൂന്നിലെ റവന്യൂ ഉത്തരവ് റദ്ദാക്കാന് തീരുമാനിച്ചു.

പാട്ട കുടിശിക ഒറ്റത്തവണ ഒടുക്കുന്നതിന് വൈഎംസിഎയ്ക്ക് നിര്ദ്ദേശം നല്കും. അതിനു തയ്യാറായില്ലെങ്കില് ഭൂമി തിരിച്ചെടുക്കും. വ്യവസ്ഥകള്ക്കനുസരിച്ച് പാട്ടകുടിശിക അടയ്ക്കുകയാണെങ്കില് പാട്ടം പുതുക്കി നല്കുന്നതിനുള്ള നിര്ദേശം സമര്പ്പിക്കുന്നതിന് ജില്ലാ കലക്ടര്ക്ക് നിര്ദ്ദേശം നല്കും.

Previous Post

ഏഴ് ജില്ലകളില്‍ പ്ലസ് വണ്ണിന് 20 ശതമാനം അധിക സീറ്റുകള്‍; സംസ്ഥാനത്ത് വിവിധ സേവനങ്ങള്‍ക്കായി ഏകീകൃത വിവര സംവിധാനം

Next Post

ലീഗ്‌ നിർദേശം തള്ളി ഹരിത; വനിതാകമീഷന്‌ നൽകിയ പരാതി പിൻവലിച്ചില്ല

Related Posts

എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും
KERALA

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
65
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ
KERALA

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
79
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌
KERALA

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
83
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന
KERALA

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
81
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ
KERALA

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
64
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി
KERALA

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
69
Next Post
ലീഗ്‌-നിർദേശം-തള്ളി-ഹരിത;-വനിതാകമീഷന്‌-നൽകിയ-പരാതി-പിൻവലിച്ചില്ല

ലീഗ്‌ നിർദേശം തള്ളി ഹരിത; വനിതാകമീഷന്‌ നൽകിയ പരാതി പിൻവലിച്ചില്ല

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.