തിരുവനന്തപുരം> അച്ചടക്ക നടപടിയുടെ കാര്യത്തിൽ പാര്ട്ടിയില് ഇരട്ടനീതിയുണ്ടോയെന്നത് ജനം വിലയിരുത്തട്ടെയെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. പുതിയ ഗ്രൂപ്പ് ഉണ്ടാകുമോയെന്ന ചോദ്യത്തിന് ‘നോക്കാം’ എന്നായിരുന്നു മറുപടി. പറയേണ്ട കാര്യങ്ങള് നേതൃത്വത്തിനെ അറിയിച്ചിട്ടുണ്ടെന്നും ചെന്നിത്തല പറഞ്ഞു.
ഡിസിസി അധ്യക്ഷന്മാരുടെ നിയമനവുമായി ബന്ധപ്പെട്ടുള്ള വിവാദത്തില് കൂടുതൽ പ്രതികരിക്കാൻ ചെന്നിത്തല തയ്യാറായില്ല. കോണ്ഗ്രസിലെ നിലവിലെ പ്രശ്നങ്ങള്ക്ക് പരിഹാരം സംഘടനാ തെരഞ്ഞെടുപ്പാണെന്നും അദ്ദേഹം പറഞ്ഞു.














