തിരുവനന്തപുരം: കേരള പോലീസിനെതിരെ രൂക്ഷ വിമർശനവുമായി സി.പി.ഐ ദേശീയ നേതാവ് ആനി രാജ. സ്ത്രീ സുരക്ഷയുമായി ബന്ധപ്പെട്ട് സർക്കാർ നയത്തിനെതിരെ ബോധപൂർവമായ ഇടപെടൽ പോലീസ് സേനയിൽ നിന്ന് ഉണ്ടാവുന്നുണ്ട്. പോലീസിന്റെ അനാസ്ഥ മൂലം മരണങ്ങൾവരെ ഉണ്ടാവുന്നു. ദേശീയതലത്തിൽ പോലും നാണക്കേട് ഉണ്ടാക്കുന്നതാണ് പോലീസിന്റെ നയമെന്നും ആനി രാജ വിമർശിച്ചു.
ഇടതുപക്ഷ സർക്കാരിന്റെ കാലത്ത് അങ്ങേയറ്റം ജാഗ്രതയോടെ സ്ത്രീകൾക്കും കുട്ടികൾക്കുമെതിരായ അതിക്രമങ്ങൾ തടയുന്നതിനുള്ള നടപടികൾ സ്വീകരിച്ചുകൊണ്ടിരുന്ന സമയത്തുതന്നെ ആ സർക്കാരിന്റെ പ്രതിച്ഛായക്ക് മങ്ങലേൽപ്പിക്കുന്ന രീതിയിൽ കേരളത്തിലെ പോലീസിലെ ഒരു വിഭാഗം പ്രവർത്തിക്കുകയുണ്ടായി.
അതിനെയെല്ലാം അതിജീവിച്ചുകൊണ്ടാണ് സർക്കാർ രണ്ടാമതും അധികാരത്തിൽ വന്നത്. ആ സമയത്ത് കൂടുതൽ ശക്തിയോടെ ഈ സർക്കാരിന്റെ പ്രതിച്ഛായ നശിപ്പിക്കണമെന്ന അജണ്ട വെച്ചുകൊണ്ട് പോലീസ് വീണ്ടും പ്രവർത്തിക്കാൻ ആരംഭിച്ചിരിക്കുകയാണെന്നും ആനി രാജ പറഞ്ഞു.
Content Highlights: Annie Raja against Kerala Police