തൃശ്ശൂർ: കുർബാനക്രമത്തെ ചൊല്ലി ഉണ്ടായ ഭിന്നിപ്പിന് പിന്നാലെ വൈദികർക്ക് മുന്നറിയിപ്പുമായി തൃശ്ശൂർ അതിരൂപത. വിഭാഗീയത സൃഷ്ടിക്കാൻ ശ്രമിക്കുന്നവർക്കെതിരെ കടുത്ത നടപടിയുണ്ടാകുമെന്ന് തൃശ്ശൂർ അതിരൂപത മെത്രാപൊലീത്ത മാർ ആൻഡ്രൂസ് താഴത്ത്.
സഭ പരിഷ്കരിച്ച കുർബാനക്രമത്തെച്ചൊല്ലി സീറോ മലബാർ സഭയിൽ വിഭാഗീയത രൂക്ഷമായിരുന്നു. കുർബാന ഏകീകരിക്കാനുള്ള സിനഡ് തീരുമാനത്തിനെതിരെവൈദികർ പരസ്യമായി രംഗത്തെത്തിയിരുന്നു. ഒരു വിഭാഗം വൈദികർ ഇതിനെതിരെ യോഗം ചേരാനും തീരുമാനിച്ചിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് മുന്നറിയിപ്പുമായി തൃശ്ശൂർ അതിരൂപത രംഗത്തെത്തിയത്.
സീറോ മലബാർ സഭ പരിഷ്കരിച്ച കുർബാനക്രമം നവംബർ 28 മുതൽ നടപ്പാക്കണം. വിഭാഗീയത സൃഷ്ടിക്കാൻ ശ്രമിക്കുന്നവർക്കെതിരെ കടുത്ത നടപടിയുണ്ടാകുമെന്നും തൃശ്ശൂർ അതിരൂപത മെത്രാ പൊലീത്ത മാർ ആൻഡ്രൂസ് താഴത്ത് വ്യക്തമാക്കി.
Content Highlights: decision of unified mass will effect on November 28 – syro Malabar synad