കൊണ്ടോട്ടി > ‘കമ്യൂണിസത്തിനെതിരെ ക്യാമ്പയിനുമായി സമസ്ത’ എന്ന തലക്കെട്ടിൽ തന്റെ ഫോട്ടോ സഹിതം മീഡിയ വൺ ചാനലിൽ വന്ന വാർത്തയുമായി ഒരു ബന്ധവുമില്ലെന്ന് സമസ്ത പ്രസിഡന്റ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ പ്രസ്താവനയിൽ പറഞ്ഞു.
സുന്നി മഹല്ല് ഫെഡറേഷന്റെ ‘ലൈറ്റ് ഓഫ് മദീന’ പരിപാടിയിൽ മലപ്പുറത്ത് പങ്കെടുത്തിരുന്നു. അവിടെ പ്രസംഗത്തിലും പത്രക്കാരുമായി നടത്തിയ സംസാരത്തിലും ഇത്തരം കാര്യങ്ങൾ പരാമർശിച്ചിട്ടേയില്ല. തെറ്റിദ്ധരിപ്പിക്കുംവിധം വാർത്തകൾ വരുന്നത് ഖേദകരമാണെന്നും അദ്ദേഹം പറഞ്ഞു.















