ലിസ്ബൺ > മാഞ്ചസ്റ്ററിലേക്കുള്ള തിരിച്ചുവരവ് തന്റെ പഴയ ബോസ് അലക്സ് ഫെർഗൂസനുള്ള സമ്മാനമാണെന്ന് റൊണാൾഡോ. ഇറ്റാലിയൻ വന്പന്മാരായ യുവന്റസിൽ നിന്ന് മാഞ്ചസ്റ്റർ യുണൈറ്റഡിൽ എത്തിയതിന് പിന്നാലെ നടത്തിയ ആദ്യ പ്രതികരണത്തിലാണ് ക്രിസ്റ്റ്യാനോ റൊണാൾഡോ ഓൾഡ് ട്രഫോർഡിൽ എത്തിയ സന്തോഷം പങ്കുവെച്ചത്. ഫുട്ബോളിലെ തന്റെ പിതാവാണ് ഫെർഗൂസനെന്ന് പലപ്പോഴും പറഞ്ഞിട്ടുള്ള താരത്തിന്റെ ഫേസ്ബുക്ക് പോസ്റ്റ് ആഘോഷിക്കുകയാണ് ഇപ്പോൾ മാഞ്ചസ്റ്റർ ആരാധകർ.
എല്ലാവർക്കും എന്നെ അറിയാം, മാഞ്ചസ്റ്റർ യൂണൈറ്റഡിനോടുള്ള എന്റെ ഒരിക്കലും അവസാനിക്കാത്ത സ്നേഹത്തെ കുറിച്ചറിയാം. ഈ ക്ലബുമൊരുമിച്ചുള്ള യാത്ര സുവർണ ലിപികളിൽ എഴുതി ചേർത്തതാണ്.
യുണൈറ്റഡിൽ ഞാൻ മടങ്ങിയെത്തുന്നു എന്ന പ്രഖ്യാപനത്തിന് സാക്ഷിയായതാണ്. ഓൾഡ് ട്രഫോർഡിലേക്കുള്ള മടക്കം സ്വപ്ന തുല്ല്യമായിരുന്നു. യുണൈറ്റഡിനായി കളിക്കുമ്പോഴും, എതിരാളിയായി വന്നപ്പോഴുമെല്ലാം ഓൾഡ് ട്രഫോർഡിന്റെ സ്റ്റാഡുകളിൽ നിന്നുള്ള സ്നേഹവും ബഹുമാനവും ഞാൻ അനുഭവിച്ചിട്ടുള്ളതാണ്.
എന്റെ ആദ്യ ലീഗ്, ആദ്യ കിരീടം,ദേശീയ ടീമിലേക്കുള്ള വിളി,ആദ്യ ചാന്പ്യൻലീഗ്,ആദ്യ ഗോൾഡൻ ബൂട്ട്, ആദ്യ ബാലൻ ദിയോർ അവയെല്ലാം ജനിച്ചത് റെഡ് ഡെവിൾസുമായുള്ള ഈ പ്രത്യേക ബന്ധത്തിൽ നിന്നാണ്. ചരിത്രം മുമ്പ് എഴുതപ്പെട്ടതാണ്. ചരിത്രം ഒരിക്കൽകൂടി എഴുതും. നിങ്ങൾക്ക് എന്റെ വാക്ക്.
ഞാനായിരുന്നിടത്ത് ഞാൻ മടങ്ങിയെത്തി. നമുക്കൊരുമിച്ച് വീണ്ടും അത് സാധ്യമാക്കാം.
സർ അലക്സ്, ഇത് നിങ്ങൾക്ക് വേണ്ടിയാണ്.
ആദ്യ ചാമ്പ്യൻസ് ലീഗ് കിരീടം മാഞ്ചസ്റ്റർ സ്വന്തമാക്കിയ 2007‐08 സീസണിൽ ഏഴാം നന്പർ ജേഴ്സിയിൽ നിൽക്കുന്ന ചിത്രത്തോടൊപ്പം ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ റൊണാൾഡോ പറയുന്നു.