Thursday, March 19, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home NEWS KERALA

‘കമ്മ്യൂണിസവും യുക്തിവാദവും ആപത്ത്’; പ്രചാരണത്തിനൊരുങ്ങി സമസ്ത; പരിഹസിച്ച് ഡിവൈഎഫ്ഐ

by News Desk
August 31, 2021
in KERALA
0
‘കമ്മ്യൂണിസവും-യുക്തിവാദവും-ആപത്ത്’;-പ്രചാരണത്തിനൊരുങ്ങി-സമസ്ത;-പരിഹസിച്ച്-ഡിവൈഎഫ്ഐ
0
SHARES
0
VIEWS
Share on FacebookShare on TwitterShare on Whatsapp

കൊച്ചി: കമ്മ്യൂണിസത്തിനും യുക്തിവാദത്തിനുമെതിരായി ക്യാമ്പെയിനുമായി സമസ്ത. യുക്തിവാദം, നിരീശ്വരവാദം, സ്വതന്ത്രചിന്ത, എന്നീ ആശയങ്ങൾക്കെതിരെയാണ് മഹല്ല് കമ്മിറ്റികൾ വഴി പ്രചാരണം നടത്തുന്നത്. സുന്നി മഹല്ല് ഫെഡറേഷനാണ് ക്യാമ്പെയിൻ നടത്തുന്നത്. കമ്മ്യൂണിസം പതിയിരിക്കുന്ന അപകടമാണെന്നാണ് സമസ്തയുടെ പ്രചാരണം. മൂന്ന് മാസം നീളുന്ന ‘ലൈറ്റ് ഓഫ് മിഹ്റാബ്’ എന്ന പ്രചാരണ പരിപാടിയിലൂടെയാണ് മതവിശ്വാസത്തിനെതിരായ ആശയങ്ങൾക്കെതിരെ സമസ്ത പ്രചാരണം നടത്തുന്നത്.

കമ്യൂണിസത്തിനെതിരെ പ്രാചാരണം സംഘടിപ്പിക്കുന്ന സമസ്തയ്ക്കെതിരെ ഡിവൈഎഫ്ഐ കണ്ണൂർ ജില്ലാ സെക്രട്ടറി എം ഷാജർ രംഗത്തെത്തി. വിശ്വാസിയേയും അവിശ്വാസിയേയും കണ്ടുപിടിക്കുന്ന യന്ത്രം സമസ്ത കണ്ടുപിടിക്കണമെന്ന് അദ്ദേഹം പരിഹസിച്ചു. സമസ്തയ്ക്ക് ഇപ്പൊഴും കപിൽ ദേവാണ് ഇന്ത്യൻ ക്രിക്കറ്റ് ക്യാപ്റ്റൻ എന്ന് തോന്നുന്നു. കാലം ഒരുപാട് മുന്നോട്ട് പോയെന്ന് സമസ്തയുടെ നേതാക്കൾക്ക് ആരെങ്കിലും പറഞ്ഞു കൊടുക്കുമെന്ന് കരുതട്ടെ. കൊടപ്പനയ്ക്കൽ തറവാട്ടിലെ അംഗത്തെ ലീഗ് സംസ്ഥാന കമ്മിറ്റി ഓഫീസിൽ കയറി തെറിവിളിച്ചപ്പോൾ സമസ്ത എവിടെയായിരുന്നുവെന്നും ഷാജർ ചോദിച്ചു.

വായപോയ കോടാലികൊണ്ട് കമ്യൂണിസ്റ്റുകാരെ വെട്ടാൻ ഇറങ്ങിയിരിക്കുകയാണ്. കാലിനു ചുവട്ടിലെ മണ്ണ് ഒലിച്ചു പോകുമ്പോൾ ലീഗ് തുമ്പിയെക്കൊണ്ട് കല്ലെടുപ്പിക്കാൻ ശ്രമിക്കുകയാണ്. വിശ്വാസിയേയും അവിശ്വാസയേയും കണ്ടെത്താനുള്ള യന്ത്രം സമസ്ത കണ്ടുപിടിക്കണം. എന്നിട്ട് പാണക്കാട്ടെ വീടിനു മുന്നിലും കോഴിക്കോട് ലീഗ് ഓഫീസിലും സ്ഥാപിക്കണം. ആർക്കെതിരെയാണ് ക്യാമ്പെയിൻ നടത്തേണ്ടതെന്ന് അപ്പോൾ അറിയാമെന്നും ഷാജർ ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു.

കമ്യൂണിസം അടക്കമുള്ള ആശയങ്ങൾക്കെതിരെ ക്യാമ്പെയിൻ നടത്താൻ കഴിഞ്ഞ ദിവസം സമസ്ത പ്രഭാഷകരുടെ യോഗം വിളിച്ചിരുന്നു. ക്യാമ്പെയിൻ സംബന്ധിച്ച കുറിപ്പിലാണ് കമ്യൂണിസം പതിയിരിക്കുന്ന അപകടമാണെന്നു പറയുന്നത്. കമ്യൂണിസത്തോട് രാഷ്ട്രീയപരമായ വിയോജിപ്പില്ല. ആശയപരമായ വിയോജിപ്പാണുള്ളത്. പഴയകാല കമ്യൂണിസ്റ്റ് നേതാക്കൾ മുതൽ സംസ്ഥാന നേതാക്കൾ വരെ മതവിശ്വാസത്തിന് എതിരായ നിലപാടാണ് സ്വീകരിച്ചത്. വി എസ് അച്യുതാനന്ദൻ 2004-ൽ ചിന്ത വാരികയിൽ എഴുതിയ ലേഖനത്തിലെ വരികൾ കുറിപ്പിൽ ഉദ്ധരിച്ചിട്ടുണ്ട്.

കമ്യൂണിസം സ്വതന്ത്ര ലൈംഗികതയെ പ്രോത്സാഹിപ്പിക്കുകയാണ്. ലിബറൽ ധാ‍ര്‍മികതയാണ് കമ്യൂണിസത്തിന്റെ ആശയം. മെയ് ഏഴിന് കമ്യൂണിസ്റ്റ് വിദ്യാ‍ര്‍ത്ഥി സംഘടന ‘അന്തർദേശീയ സ്വയംഭോഗദിനം’ ആചരിച്ചു. മാന്യതയുള്ളവർ പറയാൻ മടിക്കുന്ന കാര്യങ്ങൾ പൊതു ഇടങ്ങളിൽ ആഘോഷിക്കാൻ അവർക്ക് മടിയില്ല. പതിയിരിക്കുന്ന അപകടത്തെ തിരിച്ചറിയണം- സമസ്ത കേന്ദ്ര മുശാവറ അംഗവും ചെമ്മാട് ദാറുൽ ഹുദാ ഇസ്ലാമിക് വൈസ് ചാൻസിലറുമായ ഡോ ബഹാഉദ്ദീൻ നദ്വി സമസ്ത മുഖപത്രത്തിൽ എഴുതിയ ലേഖനത്തിൽ പറയുന്നു.

മുസ്ലിങ്ങൾക്കിടയിൽ കമ്യൂണിസത്തിന്റെ ഗൗരവം നഷ്ടപ്പെട്ടു. അത് കേവലം രാഷ്ട്രീയ ആശയമായി മാറിക്കൊണ്ടിരിക്കുകയാണ്. കമ്യൂണിസ്റ്റുകാർ ദൈവനിഷേധികളാണെന്ന് തിരിച്ചറിയണം. മാർക്സും ഏംഗൽസും മുതൽ കേരളത്തിലെ കമ്യൂണിസ്റ്റ് നേതാക്കളെല്ലാം അതിന് ഉദാഹരണമാണെന്നും ലേഖനത്തിൽ പറയുന്നു. കമ്യൂണിസം ആരംഭിക്കുന്നിടത്താണ് നിരീശ്വരത്വം ആരംഭിക്കുന്നത്. ഇത് മാർക്സിന്റെ വീക്ഷണമാണെന്നും ലേഖനത്തിൽ പറയുന്നു.

Previous Post

രാജ്യാന്തര വിദ്യാർത്ഥികൾക്ക് ഏജ്ഡ് കെയർ മേഖലയിൽ കൂടുതൽ സമയം ജോലി ചെയ്യാനുള്ള ഇളവ് തുടരും

Next Post

കോഴിക്കോട്‌ നിർത്തിയിട്ട കാർ കത്തി നശിച്ചു

Related Posts

എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും
KERALA

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
65
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ
KERALA

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
79
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌
KERALA

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
83
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന
KERALA

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
81
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ
KERALA

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
64
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി
KERALA

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
69
Next Post
കോഴിക്കോട്‌-നിർത്തിയിട്ട-കാർ-കത്തി-നശിച്ചു

കോഴിക്കോട്‌ നിർത്തിയിട്ട കാർ കത്തി നശിച്ചു

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.