കണ്ണൂർ> ഉമ്മൻചാണ്ടിയുമായി ചർച്ച നടത്തിയതിന്റെ ഡയറി കുറിപ്പ് പുറത്തുവിട്ടത് വിശ്വാസ്യത തെളിയിക്കാനാണെന്ന് കെ പി സി സി പ്രസിഡന്റ് കെ സുധാകരൻ. ചർച്ച നടത്തില്ലെന്ന് പറയുമ്പോൾ അത് സ്ഥാപിക്കാനുള്ള ഏക മാർഗമായിരുന്നു ഡയറി കുറിപ്പ് കാണിക്കൽ. അതിന്റെ തെറ്റും ശരിയും ആപേക്ഷികമാണ്.
ആരും ആരെയും തോൽപിക്കേണ്ട. എല്ലാവരെയും പരമാവധി അനുനയിപ്പിച്ച് കൊണ്ടുപോകാനാണ് ശ്രമിക്കുന്നത്. വിവാദങ്ങളുണ്ടാക്കാൻ ആഗ്രഹിക്കുന്നില്ല. മാധ്യമങ്ങൾ ദയവായി പ്രശ്നങ്ങളുണ്ടാക്കരുത്. കണ്ണൂരിൽ മാധ്യമ പ്രർത്തകരോട് സംസാരിക്കുകയായിരുന്നു സുധാകരൻ.
രാജ്മോഹൻ ഉണ്ണിത്താനെതിരായ പരാതി പരിശോധിച്ചുവരികയാണ്. കെ ശിവദാസനൻ നായരുടെ വിശദീകരണത്തിന് മറുപടി കിട്ടിയിട്ടുണ്ട്. എ വി ഗാപിനാഥ് കോൺഗ്രസ് വിടുമെന്ന് വിശ്വസിക്കുന്നില്ല. ഗോപിനാഥിന്റെ വിഷയം നേതൃത്വം ചർച്ച ചെയ്യുമെന്നും സുധാകരൻ വ്യക്തമാക്കി.