ന്യൂഡല്‍ഹി
ദക്ഷിണാഫ്രിക്കയില്‍ കണ്ടെത്തിയ പുതിയ കൊറോണ വൈറസ് വകഭേദമായ സി.1.2 കൂടുതല്‍ വ്യാപനശേഷിയുള്ളതാണെന്നും വാക്സിൻകൊണ്ട് പ്രതിരോധിക്കാൻ പ്രയാസമാണെന്നും പഠനം.
നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ കമ്യൂണിക്കബിള്‍ ഡിസീസ് (എന്‍ഐസിഡി), ക്വാസുലു നറ്റാല്‍ റിസര്‍ച്ച് ഇന്നൊവേഷന്, ദക്ഷിണാഫ്രിക്കയിലെ സ്വീക്വന്‍സിങ് പ്ലാറ്റ്ഫോം എന്നിവിടങ്ങളിലെ ഗവേഷകരുടെ നേതൃത്വത്തിലായിരുന്നു പഠനം. സി.1 വകഭേദത്തില്‍നിന്ന് പരിണമിച്ചുണ്ടായ സി.1.2-ന് ലോകമെമ്പാടും ഇതുവരെ കണ്ടെത്തിയ വകഭേദങ്ങളേക്കാൾ കൂടുതല്‍ വ്യാപനശേഷിയുണ്ടെന്നാണ് പറയുന്നത്.
മാസംതോറും ദക്ഷിണാഫ്രിക്കയിലെ സി.1.2 വകഭേദത്തിന്റെ എണ്ണത്തില്‍ സ്ഥിരമായ വര്‍ധന കണ്ടെത്തിയിട്ടുണ്ട്. മേയിൽ 0.2 ശതമാനമാണ് വർധനയെങ്കിൽ ജൂണില്‍ 1.6 ശതമാനമായും ജൂലൈയില്‍ രണ്ട് ശതമാനമായും ഉയര്‍ന്നു. ഈ വര്‍ഷം മേയിലാണ് സി.1.2 വകഭേദം ദക്ഷിണാഫ്രിക്കയിൽ ആദ്യമായി കണ്ടെത്തിയത്. പിന്നീട് ചൈന, കോംഗോ, മൗറീഷ്യസ്, ഇംഗ്ലണ്ട്, ന്യൂസിലന്‍ഡ്, പോര്‍ച്ചുഗല്‍, സ്വിറ്റ്സര്‍ലന്‍ഡ് എന്നിവിടങ്ങളിലും കണ്ടെത്തി.