പാരിസ്
ഒടുവിൽ ലയണൽ മെസി പിഎസ്ജി കുപ്പായത്തിൽ കളത്തിലിറങ്ങി. ഫ്രഞ്ച് ലീഗിൽ റെയിംസിനെതിരെ പകരക്കാരനായാണ് അരങ്ങേറ്റം. നെയ്-മറിന് പകരക്കാരനായി 66–ാംമിനിറ്റിൽ ഇറങ്ങി. 30–ാംനമ്പർ ജേഴ്സിയിലായിരുന്നു മെസി. കളിയിൽ രണ്ട് ഗോളിന് പിഎസ്ജി ജയിച്ചു. രണ്ട് ഗോളും കിലിയൻ എംബാപ്പെയുടെ വകയായിരുന്നു.ബാഴ്സയ്ക്കല്ലാതെ മറ്റൊരു ക്ലബ്ബിനായി മെസി പന്ത് തട്ടുന്നത് ആദ്യമായാണ്.
പിഎസ്ജിയിൽ ആവേശകരമായ വരവേൽപ്പായിരുന്നു. ആദ്യ മത്സരങ്ങളിൽ ഇറങ്ങിയിരുന്നില്ല. റെയിംസിനെതിരെ പകരക്കാരുടെ ബെഞ്ചിലായിരുന്നു ആദ്യം. കളിയുടെ അവസാനഘട്ടത്തിൽ കളിക്കാനിറങ്ങിയ മെസിക്ക് ആർപ്പുവിളികളോടെ ആരാധകർ സ്വാഗതമോതി.