ബംഗളുരു > കേരളത്തിൽനിന്നെത്തുന്നവർക്ക് ക്വാറന്റൈൻ നിർബന്ധമാക്കി കർണാടക ഉത്തരവിറക്കി. എഴ് ദിവസമാണ് ക്വാറന്റൈൻ. ശേഷം എട്ടാം ദിവസം ആർടിപിസിആർ പരിശോധന നടത്തും. കേരളത്തിൽ നിന്ന് ആർടിപിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റുമായി എത്തുന്നവരും ക്വാറന്റൈനിൽ ഇരിക്കേണ്ടിവരും.
വിമാനത്താവളത്തിലും റെയിൽവേ സ്റ്റേഷനുകളിലും ഇതിനായി സംവിധാനമൊരുക്കും. അതിർത്തിയിലും പരിശോധന കർശനമാക്കും. കേരള അതിർത്തിയിൽ കൂടുതൽ പൊലീസിനെ നിയോഗിക്കുമെന്നും കർണാടക അറിയിച്ചു.