പാലക്കാട്: ഡിസിസി അധ്യക്ഷ സ്ഥാനത്തെ ചൊല്ലി കോൺഗ്രസ് വിട്ട മുതിർന്ന നേതാവ് എ.വി. ഗോപിനാഥിനെതിരെ രൂക്ഷ പ്രതികരണവുമായി മുൻ എംഎൽഎ അനിൽ അക്കര.
ഒന്നുകിൽ ഞങ്ങളുടെയൊക്കെ ഗോപിയേട്ടനായി ഇവിടെ രാജാവായി വാഴാം. അതല്ലെങ്കിൽ,പിണറായിയുടെ പര്യമ്പുറത്തെ വേലക്കാരനായി എച്ചിലെടുത്ത് ശിഷ്ടക്കാലം കഴിയാമെന്ന് ഗോപിനാഥിനോട് അനിൽ അക്കര പറഞ്ഞു. ഫെയ്സ്ബുക്കിലൂടെയായിരുന്നു അനിൽ അക്കരയുടെ പ്രതികരണം.
പാലക്കാട് ഡിസിസി പ്രസിഡന്റ് പദവിയിൽ വീണ്ടും വീണ്ടും അവരോധിക്കാനല്ല, കോൺഗ്രസുകാരനായ ഗോപിയെ അങ്ങനെതന്നെ കാണാനാണ് പുതിയ തലമുറ ആഗ്രഹിക്കുന്നതെന്നും അനിൽ അക്കര വ്യക്തമാക്കി.
അനിൽ അക്കരയുടെ ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം…
സ്നേഹം നിറഞ്ഞ ഗോപിയേട്ടാ?
നിങ്ങളെപ്പോലുള്ള ജനപിന്തുണയുള്ള നേതാക്കൾ എന്തിനാണ് സ്ഥാനമാനങ്ങൾക്ക് പിറകെ ഓടുന്നത്?
പെരുങ്ങോട്ടുക്കുറിശ്ശിക്കാർ നിങ്ങളെ
ആ നാട്ടിലെ രാജാവാക്കിയത്,
പാലക്കാട് ഡിസിസി പ്രസിഡന്റ് പദവിയിൽ വീണ്ടും വീണ്ടും അവരോധിക്കാനല്ല, കോൺഗ്രസുകാരനായ ഗോപിയെ അങ്ങനെ കാണാനാണ് ഞങ്ങൾ
പുതിയ തലമുറ ആഗ്രഹിക്കുന്നത്.
ഞാൻ അടാട്ട് മണ്ഡലം യൂത്ത് കോൺഗ്രസ്സ് പ്രസിഡണ്ടായിരുന്ന കാലത്ത് മുപ്പത് കൊല്ലം മുൻപ്
നിങ്ങൾ എംഎൽഎയും ഡിസിസി പ്രസിഡന്റും, കെപിസിസി ഭാരവാഹിയും ഒക്കെയായി,
നിങ്ങൾ വഹിക്കാത്ത ഏത് പദവിയാണ് ഇനിയുള്ളത്. പെരുങ്ങോട്ടുക്കുറിശ്ശി
ഗ്രാമ പഞ്ചായത്തിൽ പ്രസിഡന്റ്,
ബാങ്ക് പ്രസിഡന്റ് പദവികൾ അവിടെ നിങ്ങൾക്ക് പകരം ആരെങ്കിലും
ചോദിച്ചു വന്നിട്ടുണ്ടോ?
അല്ലെങ്കിൽ ആർക്കെങ്കിലും കൊടുത്തിട്ടുണ്ടോ?
ആദ്യം ഈ പദവികൾ കൈമാറി മാതൃക കാണിച്ചാൽ ഞാൻ നിങ്ങളുടെകൂടെ, അല്ലെങ്കിലും ഗോപിയേട്ടനെ ഞാൻ ഇഷ്ടപെടും.? നിങ്ങൾക്ക് പകരം വെയ്ക്കാൻ പാലക്കാട് കോൺഗ്രസിൽ അല്ല പാലക്കാട് മാറ്റാളില്ല.?
പക്ഷെ നിങ്ങൾ കോൺഗ്രസിൽ നിന്ന് പോയാൽ അല്പം സമയമെടുത്താലും പേരുങ്ങോട്ടുക്കുറിശ്ശിയിൽ മറ്റൊരാളുവരും.
അത് കാലത്തിന്റെ ശീലമാണ്.
അടാട്ട് ഗ്രാമ പഞ്ചായത്ത് ഭരണവും എന്റെ വാർഡും നഷ്ടപെട്ടപ്പോൾ ജീവൻ നഷ്ടപ്പെട്ട ആളാണ് ഞാൻ.
അത് അനുഭവിക്കുമ്പോഴേ അറിയൂ,??
കോൺഗ്രസ്സിനകത്തെ സ്വാതന്ത്ര്യം
ഗോപിയേട്ടന് മറ്റൊരു പാർട്ടിയിലും കിട്ടില്ല.
ഒരു കാര്യം ഉറപ്പ് എന്ത് നഷ്ടമുണ്ടായാലും
പ്രീ ഡിഗ്രീ പഠനാകാലം കഴിഞ്ഞ് അമല ആശുപത്രിയിക്ക് മുന്നിൽ ടൂറിസ്റ്റ് ടാക്സി ഓടിച്ചു നടന്നിരുന്ന എന്നെ
അനിൽ അക്കരയാക്കിയത് എന്റെ പാർട്ടിയാണ് ഈ പാർട്ടി എന്റെ ജീവിതം മുഴുവൻ എന്റെ കൂടെയുണ്ടാകും, തിരിച്ചും. ഏതെങ്കിലും നേതാവിനെ കണ്ടാണോ, അല്ലങ്കിൽ ഏതെങ്കിലും പദവി മോഹിച്ചാണോ ഞാനും നിങ്ങളും പൊതു പ്രവർത്തനത്തിനിറങ്ങിയത്?
വിറ്റു കൂട്ടിയ പാരമ്പര്യ സ്വത്തുക്കൾ തിരികെ പിടിക്കാൻ പറ്റില്ലന്നറിഞ്ഞിട്ടല്ലേ
അത് നഷ്ടപ്പെടുത്തിയത്?
തിരികെ പിടിക്കാനാണെങ്കിൽ
നിങ്ങൾക്ക് പുതിയ മേച്ചിൽ പുറം തേടിപ്പോകാം.
അല്ലെങ്കിൽ ഞങ്ങളുടെയൊക്കെ ഗോപിയേട്ടാനായി ഇവിടെ
രാജാവായി വാഴാം.
അതല്ല പിണായിയുടെ പാര്യമ്പുറത്തെ
വേലക്കാരനായി എച്ചിലെടുത്ത് ശിഷ്ടക്കാലം കഴിയാം.
ഒരു വാക്ക് ഈ പാർട്ടിയോടും
നിങ്ങളെ നിങ്ങളാക്കിയ പേരുങ്ങോട്ടുക്കുറിശ്ശിക്കാരോടും സ്നേഹമുണ്ടെങ്കിൽ
ഇവിടെമംഗലശ്ശേരിനീലകണ്ഠനായിവാഴണം?