കൊച്ചി > പണക്കിഴി വിവാദത്തിൽ തൃക്കാക്കര നഗരസഭാ ചെയർപേഴ്സൺ അജിതാ തങ്കപ്പന്റെ ഓഫീസ് സീൽ ചെയ്തു. വിജിലൻസ് നിർദേശപ്രകാരം നഗരസഭാ സെക്രട്ടറിയാണ് നോട്ടീസ് പതിച്ച് സീൽ ചെയ്തത്.
ചെയർപേഴ്സന്റെ മുറിയിലെ സിസിടിവി ദൃശ്യങ്ങൾ സംരക്ഷിക്കുന്നതിനായാണ് നടപടി. ഹാർഡ് ഡിസ്ക്, മോണിറ്റർ, സിപിയു തുടങ്ങിയ ഉപകരണങ്ങൾ തെളിവായി സംരക്ഷിക്കേണ്ടതിനാൽ വിജിലൻസിന്റെ അനുവാദമില്ലാതെ മുറി തുറക്കരുതെന്നാണ് നിർദേശം.
കൗൺസിലർമാർ കവറുകളുമായി പോകുന്ന ദൃശ്യങ്ങൾ കഴിഞ്ഞ ദിവസം ശേഖരിച്ച സിസിടിവി വിഡിയോകളിൽ നിന്നും വിജിലൻസിന് ലഭിച്ചിരുന്നു. ഈ കവറുകളിൽ പണമായിരുന്നോ എന്ന് ഉറപ്പുവരുത്തുന്നതിന് കൂടുതൽ പരിശോധനകൾ ആവശ്യമാണ്. അതിനായാണ് മുറി സീൽ ചെയ്തിരിക്കുന്നത്.