അവശ്യ സര്‍വീസുകള്‍, ആശുപത്രി യാത്ര, ചരക്കുനീക്കം, മരണവും ശവവസംസ്കാരവുമായി ബന്ധപ്പെട്ടുള്ള യാത്ര എന്നിവയ്ക്ക് നിയന്ത്രണമുണ്ടാകില്ല. കൂടാതെ ബസിലും ട്രെയിനിലും വിമാനത്തിലുമെത്തുന്ന ദീര്‍ഘദൂര യാത്രക്കാര്‍ക്കും രാത്രി കര്‍ഫ്യൂ ബാധകമാകില്ല. കഴിഞ്ഞ ദിവസം മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേര്‍ന്ന കൊവിഡ് 19 അവലോകന യോഗത്തിലായിരുന്നു നിയന്ത്രണങ്ങള്‍ കടുപ്പിക്കാനുള്ള തീരുമാനം.
Also Read:
കൂടുതൽ നിയന്ത്രണങ്ങള്‍ വരുന്ന പശ്ചാത്തലത്തിൽ കടയുടമകളുമായുള്ള പോലീസിൻ്റെ യോഗവും ഇന്നു നടക്കും. പകൽസമയത്ത് കടകളിലെ തിരക്ക് നിയന്ത്രിക്കാനും ഫലപ്രദമായി സാമൂഹിക അകലം ഉറപ്പു വരുത്താനുമുള്ള സാധ്യതകളാണ് പോലീസ് പരിശോധിക്കുക. കഴിഞ്ഞ ലോക്ക് ഡൗണിൽ കടകള്‍ തുറക്കുന്നതിൽ കര്‍ശന നിയന്ത്രണങ്ങള്‍ വരുത്തിയുള്ള സര്‍ക്കാര്‍ നിയന്ത്രണങ്ങള്‍ തിരക്ക് വര്‍ധിക്കാൻ ഇടയായെന്നും ഇത് അശാസ്ത്രീയമാണെന്നുമുള്ള വ്യാപാരികളുടെ പരാതിയുടെ പശ്ചാത്തലത്തിലാണ് ചര്‍ച്ച നടക്കുന്നത്.
രോഗവ്യാപനം കൂടുതലുള്ള മേഖലകളിൽ ലോക്ക് ഡൗൺ അടക്കമുള്ള കര്‍ശന നടപടികളാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്. ജനസംഖ്യാനുപാതത്തിൽ ഏഴ് ശതമാനത്തിലധികം രോഗികളുള്ള തദ്ദേശ ഭരണ സ്ഥാപനങ്ങളുടെ പരിധിയിലാണ് കര്‍ശന നിയന്ത്രണങ്ങള്‍ നടപ്പാക്കുക. ഇപ്രകാരം ജില്ലാടിസ്ഥാനത്തിലുള്ള പട്ടികയും സര്‍ക്കാര്‍ തയ്യാറാക്കി പ്രസിദ്ധീകരിച്ചിട്ടുണ്ട്. നിയന്ത്രണങ്ങള്‍ നടപ്പാക്കുന്നതിനു മുന്നോടിയായി മേഖലയിലെ വിദഗ്ധരെ ഉള്‍പ്പെടുത്തിയുള്ള യോഗവും അടുത്ത ദിവസം നടക്കും. ഈയാഴ്ച തന്നെ പ്രാദേശികാടിസ്ഥാനത്തിലുള്ള നിയന്ത്രണങ്ങള്‍ കടുപ്പിക്കാനാണ് സര്‍ക്കാര്‍ തീരുമാനം.
Also Read:
കൊവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനായി ഐഎഎസ് ഉദ്യോഗസ്ഥര്‍ക്കു പുറമെ ഐപിഎസ് ഉദ്യോഗസ്ഥരെയും വിവിധ ജില്ലകളിലേയ്ക്ക് സര്‍ക്കാര്‍ നിയോഗിച്ചിട്ടുണ്ട്. അഡീഷണൽ എസ്പിമാരായി നിയമിക്കുന്ന ഇവര്‍ക്ക് ജില്ലാ നോഡൽ ഓഫീസര്‍മാരുടെ പദവിയാണ് ഉണ്ടാകുക. വിവിധ സ്ഥലങ്ങള്‍ സന്ദര്‍ശിച്ച് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുകയും ബന്ധപ്പെട്ട നിര്‍ദേശങ്ങള്‍ നല്‍കുകയുമാണ് ഇവരുടെ ജോലി.
കൊവിഡ് 19 രണ്ടാം തംരംഗം നേരിടാനായി ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ നീണ്ടുപോയതോടെ സര്‍ക്കാര്‍ വലിയ വിമര്‍ശനമാണ് നേരിടേണ്ടി വന്നത്. എന്നാൽ ശക്തമായ നടപടികളിലൂടെയാണ് കൊവിഡ് 19 മരണങ്ങള് പിടിച്ചു നിര്ത്താനായതെന്നു പറഞ്ഞ മുഖ്യമന്ത്രി സര്‍ക്കാരിൻ്റെ പ്രതിരോധ പ്രവര്‍ത്തനങ്ങളെ പിന്തുണച്ചിരുന്നു. മരണനിരക്ക് പിടിച്ചു നിര്‍ത്തുന്നതിൽ കേരളത്തിലെ കണക്കുകള്‍ ദേശീയതലത്തിൽ തന്നെ ഏറ്റവും മികച്ചതാണെന്നു മുഖ്യമന്ത്രി പറഞ്ഞു. കൊവിഡ് മരണനിരക്കിൽ ദേശീയ ശരാശരിയുടെ മൂന്നിലൊന്നു മാത്രമാണ് കേരളത്തിലുള്ളത്. കേസുകളുടെ എണ്ണം കൂടിയാലും സംസ്ഥാനത്ത് ശക്തമായ പൊതുജനാരോഗ്യ സംവിധാനം ഉള്ളതിനാൽ മരണസംഖ്യ പിടിച്ചു നിര്‍ത്താൻ കഴിയുമെന്നും മുഖ്യമന്ത്രി പറഞ്ഞു.