മലപ്പുറം: പ്രായപൂർത്തിയാകാത്ത പെൺകുട്ടി ഗർഭിണിയായ കേസിൽ ഡിഎൻഎ ഫലം നെഗറ്റീവായതോടെ പതിനെട്ടുകാരന് ജാമ്യം. മുപ്പത്തിയഞ്ച് ദിവസം ജയിലിൽ കഴിഞ്ഞ ശേഷമാണ് പ്ലസ് ടു വിദ്യാർത്ഥിയായ മലപ്പുറം തിരൂരങ്ങാടി സ്വദേശിയായ ശ്രീനാഥിന്റെ നിരപരാധിത്വം തെളിഞ്ഞത്. കേസിൽ നിരപരാധിയാണെന്നും സത്യം പുറത്തുവന്നുവന്നതിൽ സന്തോഷമുണ്ടെന്നുംശ്രീനാഥും കുടുംബവുംമാതൃഭൂമി ന്യൂസിനോട് പറഞ്ഞു.
പീഡനത്തിനിരയായ പതിനേഴുകാരി ഗർഭിണിയായ കേസിലാണ് പെൺകുട്ടിയുടെ മൊഴിപ്രകാരം കഴിഞ്ഞ ജൂൺ 22ന് ശ്രീനാഥ് പോക്സോ കേസിൽ റിമാന്റിലായത്. ഡിഎൻഎ ഫലം നെഗറ്റീവായതോടെയാണ് ശ്രീനാഥിന് സ്വന്തം ജാമ്യത്തിൽ പോക്സോ കോടതി വിട്ടയച്ചത്.
സത്യം പുറത്തുവന്നതിൽ സന്തോഷമുണ്ടെന്നും യഥാർത്ഥ പ്രതിയെ ഉടൻ കണ്ടെത്തണമെന്നുമാണ്ശ്രീനാഥിന്റെ കുടുംബം ആവശ്യപ്പെടുന്നത്. സംഭവത്തിൽ യഥാർത്ഥ പ്രതിയെ കണ്ടെത്താനുള്ള ശ്രമത്തിലാണ്പോലീസ്.
Content Highlights:eighteen year old gets bail after dna test comes out negative in pocso case