കൊച്ചി > കെപിസിസി പുനഃസംഘടന ചർച്ചചെയ്ത് വഷളാക്കിയെന്നും ഉമ്മൻചാണ്ടിയെയും രമേശ് ചെന്നിത്തലയെയും ഒഴിവാക്കി കോൺഗ്രസിന് കേരളത്തിൽ പച്ചപിടിക്കാനാകില്ലെന്നും കെ ബാബു എംഎൽഎ പറഞ്ഞു.
‘വിശദീകരണം ചോദിക്കുന്നതാണ് സംഘടനാ മര്യാദ. അതിനുപകരം വെട്ടിനിരത്തുന്നതാണോ കേഡർ പാർടി സ്വഭാവം?. പാർടി കാര്യങ്ങൾ പൊതുജനമധ്യത്തിൽ ചർച്ചയാക്കാത്ത ഉമ്മൻചാണ്ടി ഇക്കാര്യത്തിൽ പ്രതികരിച്ചത് എന്തുകൊണ്ടെന്ന് ആലോചിക്കണം. ഗ്രൂപ്പ് ഇല്ല എന്ന നിലയാകണമെങ്കിൽ ഇത് ഗ്രൂപ്പിന് അതീതമായ പട്ടികയാണെന്ന് ബോധ്യപ്പെടണം. ഹൈക്കമാൻഡ് പ്രഖ്യാപിച്ച പട്ടികയോട് ആർക്കും തർക്കമില്ല. ഒരു അവസരം ലഭിക്കുമ്പോൾ പാർടിയെ ഒറ്റക്കെട്ടായി കൊണ്ടുപോകേണ്ടത് അവരുടെ ഉത്തരവാദിത്തമാണ്. അതിനുപകരം വെട്ടിപ്പിടിക്കാനുള്ള ശ്രമങ്ങളല്ല നടത്തേണ്ടത്’- കെ ബാബു പറഞ്ഞു.