ചണ്ഡീഗഡ് > കര്‍ണാലില്‍ ബിജെപി യോഗത്തില്‍ പ്രതിഷേധവുമായി എത്തിയ കര്‍ഷകര്‍ക്ക് നേരെ ഉണ്ടായ പൊലീസ് ലാത്തി ചാർജിനിടെ പരിക്കേറ്റ കര്ഷകന് മരിച്ചു. കര്‍ണാല്‍ സ്വദേശി സുശൂല്‍ കാജലാണ് മരിച്ചത്. ഇദ്ദേഹത്തിന് തലയ്ക്കും കാലിനും ഗുരുതരമായി പരിക്കേറ്റിരുന്നു. നിരവധി കര്‍ഷകര്‍ക്ക് പൊലീസ് അതിക്രമത്തില്‍ പരിക്കേറ്റിട്ടുണ്ട്. കര്‍ണാലിലെ ടോള്‍ പ്ലാസയ്ക്ക് സമീപമായിരുന്നു സംഭവം.
പ്രായമായ അനേകം കര്‍ഷകരെയടക്കം പൊലീസ് ലാത്തികൊണ്ട് തലയ്ക്കടിച്ചു. പൊലീസ് അതിക്രമത്തില്‍ നിരവധി കര്‍ഷകര്‍ക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. പ്രതിഷേധവുമായി എത്തുന്ന കര്‍കരുടെ തലയടിച്ചു പൊട്ടിക്കാന്‍ പൊലീസിന് നിര്‍ദേശം നല്കുന്ന സബ് കലക്ടറുടെ വീഡിയോ പുറത്തുവന്നിരുന്നു.