ന്യൂഡല്ഹി> കോണ്ഗ്രസ് ഡിസിസി അധ്യക്ഷ പട്ടിക പുറത്ത് വന്നതിന് പിന്നാലെ നേതാക്കള് നടത്തുന്ന പരസ്യ പ്രതികരണത്തില് ഹൈക്കമാന്റിന് അതൃപ്തി. പരസ്യ വിഴുപ്പലക്കല് പാടില്ലെന്നും പരാതി പാര്ട്ടിക്കുള്ളിലാണ് ഉന്നയിക്കേണ്ടതെന്നും ഹൈക്കമാന്റ്
നിര്ദ്ദേശിച്ചിരുന്നുവെന്നാണ് വിവരം.
ഡിസിസി അധ്യക്ഷ പ്രഖ്യാപനം വന്നതിന് പിന്നാലെ കോണ്ഗ്രസില് വലിയ പൊട്ടിത്തെറിയാണ് ഉണ്ടായത്. ഉമ്മന് ചാണ്ടിയും ചെന്നിത്തലയുമടക്കമുള്ള നിരവധി നേതാക്കളാണ് പട്ടികയെ വിമര്ശിച്ച് രംഗത്തെത്തിയത്. തുടര്ന്നാണ് ഹൈക്കമാന്റ് ഇടപെട്ടത്
നേതാക്കളുടെ ആവശ്യം അംഗീകരിച്ചത് പൊട്ടിത്തെറിയുണ്ടാകില്ലെന്ന ഉറപ്പിന്മേലായിരുന്നുവെന്നും പ്രതിഷേധം ഉണ്ടാകില്ലെന്ന് ഗ്രൂപ്പ് നേതാക്കള് ഉറപ്പ് നല്കിയിരുന്നുവെന്നും ഹൈക്കമാന്റ് വൃത്തങ്ങള് പ്രതികരിച്ചു.
അതേസമയം, പട്ടികയെ സ്വാഗതം ചെയ്ത് കെ മുരളീധരന് രംഗത്തെത്തി. മെച്ചപ്പെട്ട പട്ടികയാണെന്നും എല്ലാ കാലത്തേതിനേക്കാളും കൂടുതല് വിശാലമായ ചര്ച്ച ഇത്തവണ നടന്നുവെന്നും മുരളീധരന് പറഞ്ഞു.














