Also Read :
ഇക്കഴിഞ്ഞ മാര്‍ച്ച് മാസത്തിലാണ് കടം ബാങ്ക് ഏറ്റെടുത്തത്. അതേസമയം, നേരത്തെ ഈ ബാങ്ക് സാമ്പത്തിക പ്രതിസന്ധിയിൽ ആയിരുന്നതിനാൽ ജനുവരി മുതൽ വായ്പ നൽകുന്നത് നിര്‍ത്തിവച്ചിരിക്കുകയായിരുന്നു. അതിനിടയിലാണ് മാര്‍ച്ച് മാസത്തിൽ തന്നെ സിപിഎം നേതാവിനെ രക്ഷിക്കുന്നതിന് വേണ്ടി കടം ഏറ്റെടുത്തത്.
കടക്കെണിയിൽ പെട്ട് കിടക്കുന്ന ബാങ്ക് ഇത്ര തിരക്കിട്ട് ഏറ്റെടുത്തതെന്നത് രാഷ്ട്രീയ സമ്മര്‍ദ്ദമാണെന്നാണ് ആരോപണം.
Also Read :
സിപിഎം ഭരിക്കുന്ന സഹകരണ ബാങ്കിൽ കിഴ്ത്താണി സ്വദേശിയായ നേതാവിന്റെ കടമേറ്റെടുക്കലിന് ഭരണസമിതി അനുമതി നൽകുകയായിരുന്നു. അതേസമയം, ഭരണസമിതിയിലെ നാല് പേര് എതിര്‍പ്പ് ഉന്നയിച്ചിരുന്നെങ്കിലും അതും അവഗണിച്ചായിരുന്നു ഏറ്റെടുക്കൽ നടപടിയുണ്ടായിരിക്കുന്നത്.
Also Read :
കരുവന്നൂര്‍ ബാങ്കിലെ കോടികളുടെ വായ്പയ്ക്ക് പുറമെ, ഈ ബാങ്കിലും നേതാവിന് 50 ലക്ഷത്തിന്റെ മറ്റൊരു വായ്പയുമുണ്ടെന്നാണ് റിപ്പോര്‍ട്ട്. ഈ വായ്പയാകട്ടെ കാലങ്ങളായി കുടിശ്ശികയുമാണ്. ഇതും അവഗണിച്ചാണ് കോടികളുടെ വായ്പ ഏറ്റെടുത്തത്.
അതേസമയം, കരുവന്നൂര്‍ ബാങ്കിലെ തട്ടിപ്പുകളെപ്പറ്റി അന്വേഷണം വരുമെന്നും പരിധി വിട്ട് ബിനാമി ഇടപാടുകളിലൂടെ നാലരക്കോടി വായ്പയെടുത്ത നേതാവ് കുടുങ്ങുമെന്നും പാര്‍ട്ടിയുടെ പ്രതിച്ഛായ മോശമാകുമെന്നും കണ്ടതോടെയാണ് വായ്പ മറ്റൊരു ബാങ്കിലേക്ക് മാറ്റിയത് എന്നാണ് റിപ്പോര്‍ട്ട്.
Also Read :
കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പിൽ പ്രതികളെ സിപിഎം സംരക്ഷിക്കുന്നവെന്ന് ആരോപിച്ച് പാര്‍ട്ടി വിട്ടവര്‍ തട്ടിപ്പിന്റെ കൂടുതൽ വിവരങ്ങള്‍ പുറത്തുവന്നിരുന്നു. 50 ലക്ഷത്തിന്റെ അടക്കം വായ്പയെടുത്ത് തിരിച്ച് അടയ്ക്കാത്തതിന്റെ രേഖകളാണ് പുറത്തുവന്നുകൊണ്ടിരിക്കുന്നത്.
സിപിഎം നേതാവിന്റെ കടം ഏറ്റെടുത്തതോടെ ബാങ്കിന്റെ ക്രമക്കേടുകളെക്കുറിച്ച് അന്വേഷിക്കണമെന്നാണ് ആവശ്യവും ഉയര്‍ന്നിട്ടുണ്ട്. നാലരക്കോടിയുടെ കടം ഏറ്റെടുത്തതുൾപ്പടെ ഈ ബാങ്കിലെ ക്രമക്കേടുകളെപ്പറ്റി അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി കത്തയച്ചിട്ടുണ്ട്.