ടോക്കിയോ: പാരാലിമ്പിക്സ് ടേബിള്‍ ടെന്നിസില്‍ ഇന്ത്യയുടെ ഭാവിനബെന്‍ പട്ടേലിന് വെള്ളി. വനിതകളുടെ ക്ലാസ് ഫോര്‍ വിഭാഗത്തിലാണ് നേട്ടം. ഫൈനലില്‍ ചൈനയുടെ യിങ് സൂനോട് 3-0 ന് പരാജയപ്പെടുകയായിരുന്നു. പാരാലിമ്പിക്സ് ചരിത്രത്തില്‍ ടേബിള്‍ ടെന്നിസ് വിഭാഗത്തില്‍ ഇന്ത്യയുടെ ആദ്യ മെഡലാണിത്.
19 മിനുറ്റുകള്‍ മാത്രമായിരുന്നു മത്സരം നീണ്ടു നിന്നത്. രണ്ട് തവണ ഒളിംപിക് സ്വര്‍ണ മെഡല്‍ ജേതാവുകൂടിയായ യിങ് ഗ്രൂപ്പ് ഘട്ടത്തിലും ഭാവിനയെ പരാജയപ്പെടുത്തിയിരുന്നു. കലാശപ്പോരാട്ടത്തില്‍ യിങ്ങിന്റെ പരിചയസമ്പത്തിന് മുന്നിലാണ് ഭാവിനാബെന്‍ കീഴടങ്ങിയത്. സ്കോര്‍ 7-11 5-11 6-11.
12 മാസം പ്രായമുള്ളപ്പോഴാണ് പോളിയോ ബാധിച്ച് ഭാവിനയുടെ അരയ്ക്ക് താഴേയ്ക്ക് സ്വാധീനം നഷ്ടപ്പെട്ടത്. സെമി ഫൈനലില്‍ ലോക മൂന്നാം നമ്പര്‍ ചൈനീസ് താരം മിയാവോ സാങ്ങിനെ കടുത്ത പോരാട്ടത്തിനൊടുവില്‍ കീഴടക്കിയായിരുന്നു ഭാവിനയുടെ ഫൈനല്‍ പ്രവേശനം.
ക്വാര്‍ട്ടര്‍ ഫൈനലില്‍ റിയോ ഒളിംപിക്സ് സ്വര്‍ണ മെഡല്‍ ജേതാവും ലോക രണ്ടാം നമ്പറുമായ സെര്‍ബിയയുടെ ബോറിസ്ലാവ പെരിക് റാങ്കോവിച്ചിനെ പരാജയപ്പെടുത്തിയായിരുന്നു ചരിത്ര മെഡല്‍ ഭാവിന ഉറപ്പിച്ചത്.
Also Read: കഠിനമായ സമ്മർദ്ദം ഇന്ത്യയെ തകർത്തു, ആദ്യ ഇന്നിങ്സിലെ വീഴ്ച വിചിത്രമായിരുന്നു: വിരാട് കോഹ്ലി
The post Tokyo Paralympics: ടേബിള്‍ ടെന്നിസില്‍ വെള്ളിത്തിളക്കം; ചരിത്രം കുറിച്ച് ഭാവിനബെന്‍ appeared first on Indian Express Malayalam.