കാണ്ഡഹാര്‍> പാകിസ്ഥാന് ഭീകരസംഘടനയായ ജെയ്ഷെ മുഹമ്മദ് തലവന്‍ മൗലാന മസൂദ് അസര്‍ താലിബാന്റെ രാഷ്ട്രീയ മേധാവി മുല്ല അബ്ദുല്ല ഗനി ബറാദര്‍ ഉള്‍പ്പെടെയുള്ളവരുമായി കൂടിക്കാഴ്ച നടത്തിയെന്ന് റിപ്പോര്‍ട്ട്. കാണ്ഡഹാറില്‍ നടന്ന കൂടിക്കാഴ്ചയില്‍ ഇന്ത്യയില്‍ ഭീകരവാദ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ ജെയ്ഷെ താലിബാന്റെ സഹായം തേടിയതായും ജമ്മു കശ്മീരില്‍ ഭീകരാക്രമണം ഉണ്ടായേക്കുമെന്നും രഹസ്യാന്വേഷണ ഏജന്‍സികള്‍ മുന്നറിയിപ്പ് നല്‍കിയതായി ഇന്ത്യ ടുഡേ റിപ്പോര്‍ട്ട് ചെയ്തു.
പാകിസ്ഥാനിലെ രാഷ്ട്രീയ സാഹചര്യങ്ങള്‍ ഉള്‍പ്പെടെയുള്ള വിഷയങ്ങളും കൂടിക്കാഴ്ചയില്‍ ചര്‍ച്ചയായെന്നാണ് സൂചന.