തിരുവനന്തപുരം> കോവിഡ് സൃഷ്ടിച്ച പ്രതികൂല സാഹചര്യത്തിലും ജനങ്ങൾക്ക് നൽകിയ വാഗ്ദാനങ്ങൾ സർക്കാർ നിറവേറ്റുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. ജനകീയ ബദല് എന്ന ആശയമാണ് സര്ക്കാരിനുള്ളത്. എല്ലാവര്ക്കും ഡിജിറ്റല് വിദ്യാഭ്യാസം ഉറപ്പാക്കിയും പാര്ശ്വവത്ക്കരിക്കപ്പെട്ടവര്ക്ക് വേണ്ടി പ്രവര്ത്തിച്ചുമാണ് സര്ക്കാര് മുന്നോട്ടുപോകുന്നതെന്നും അയ്യങ്കാളി ജയന്തി ആഘോഷം ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി പറഞ്ഞു.
സമകാലിക ഇന്ത്യന് സാഹചര്യത്തില് എന്താണ് അയ്യങ്കാളിയടക്കമുള്ളവര് ഉയര്ത്തിപ്പിടിച്ച രാഷ്ട്രീയത്തിന്റെ പ്രസക്തി എന്നു പരിശോധിക്കാന് കൂടി നാം ഈയവസരം ഉപയോഗിക്കണം. അധഃസ്ഥിതര്ക്ക്നേരെ അതിക്രമങ്ങളും അടിച്ചമര്ത്തലുകളും വര്ദ്ധിക്കുമ്പോള് മനസിലാക്കേണ്ടത്, ഭരണഘടനയും ജനാധിപത്യവും അപകടത്തിലാവുന്നു എന്നതാണ്. എല്ലാവരേയും ജാതിമതലിംഗ നിരപേക്ഷമായി ഉള്ക്കൊള്ളുക എന്നതാണ് ജനാധിപത്യത്തി ന്റെയും ഭരണഘടനയുടെയും കാതല്. ആരും അതിനു പുറത്തല്ല
പാഠമില്ലെങ്കില് പാടത്തേക്കില്ല എന്നതായിരുന്നു ഒരു ഘട്ടത്തില് അദ്ദേഹം ഉയര്ത്തിയ മുദ്രാവാക്യം. അതിനാൽ ഓരോ വിദ്യാര്ത്ഥിക്കും പഠനാവശ്യത്തിനായി ഡിജിറ്റല് ഉപകരണം ഉണ്ടെന്ന് ഉറപ്പാക്കുകയാണ് സർക്കാർ . നൂറുദിന കര്മപരിപാടികളുടെ ഭാഗമായി എല്ലാവര്ക്കും കണക്ടിവിറ്റി ഉറപ്പാക്കുകയാണ് സര്ക്കാര്.
ലൈഫ് പദ്ധതി വിജയകരമായി മുന്നേറിക്കൊണ്ടിരിക്കുകയാണ്. ഈ വര്ഷം ഇനി 52000 വീടുകളാണ് നല്കാനുള്ളത്. തൊഴില് മേഖലയില് നൈപുണ്യ പരിശീലനം, 20000 പേര്ക്ക് തൊഴിവസരം എന്നിവ ഉറപ്പാക്കും.
ആദിവാസി വിഭാഗത്തില്പെട്ട കൗമാരക്കാരായ പെണ്കുട്ടികള്, ഗര്ഭിണികള്, മുലയൂട്ടുന്ന അമ്മമാര്, 60 വയസിന് മുകളില് പ്രായമുള്ള അമ്മമാര് എന്നിവര്ക്ക് പോഷകാഹാരം നല്കുന്ന പ്രത്യേക പരിപാടി നടപ്പാക്കും. പട്ടിക ജാതി വിഭാഗത്തിന്റെ ആരോഗ്യമേഖലയിലെ തൊഴില് അധിഷ്ഠിതമായ പഠനത്തിന് പ്രാമുഖ്യം നല്കി പ്രവര്ത്തിക്കുന്ന സ്ഥാപനമാണ് തിരുവനന്തപുരത്തെ പ്രിയദര്ശിനി ഇന്സ്റ്റിറ്റ്യൂട്ട് ഓഫ് പാരമെഡിക്കല് സയന്സ്. ഈ സ്ഥാപനത്തില് കൂടുതല് കോഴ്സുകളും സീറ്റുകളും അനുവദിക്കും
ഇടതുപക്ഷ ജനാധിപത്യ സര്ക്കാരിന് തുടര്ഭരണം ലഭിച്ച ഘട്ടമാണിത്. ഈ തുടര്ച്ച കേരളത്തിലെ ജനങ്ങളുടെ നിശ്ചയദാര്ഡ്യത്തിന്റെ പ്രതിഫലനമാണ്. നൂറുദിന പരിപാടികള് നടപ്പിലാക്കാനുള്ള ഇടപെടല് അതിന്റെ ഭാഗമായാണ്.
അരികുവല്ക്കരിക്കപ്പെട്ടവരുടെയുള്പ്പെടെ സമസ്ത വിഭാഗങ്ങളുടെയും സാമ്പത്തികവും സാമൂഹ്യവുമായ സാഹചര്യങ്ങള് മെച്ചപ്പെടുത്താന് പ്രതിജ്ഞാബദ്ധമാണ് ഈ സര്ക്കാര്.
തദ്ദേശ ഭരണ സ്ഥാപനങ്ങളുടെ പ്രവര്ത്തനത്തിലൂടെ പാര്ശ്വവത്കൃത ജനങ്ങളുടെ പങ്ക് വളര്ന്നു. പട്ടിക ജാതി പട്ടിക വര്ഗ വിഭാഗങ്ങള്ക്കായി സര്ക്കാര് പ്രവര്ത്തിച്ചു.ജനകീയാസൂത്രണത്തിന്റെ ഭാഗമായി തുടങ്ങിയ വിവിധ ഭവന പദ്ധതികശളുടെ ഗുണഫലവും ഭൂമി വാങ്ങുന്നതിനുള്ള ജനസഹായവും ആ ജനങ്ങള്ക്ക് ലഭിച്ചു.
വിദ്യാഭ്യാസ മേഖലയില് സ്മാര്ട്ട് ക്ലാസുളോടുകൂടിയ റസിഡന്ഷ്യല് സ്കൂളുകള്ക്കും സര്ക്കാര് തുടക്കമിട്ടു. പാര്ശ്വവത്ക്കരിക്കപ്പെട്ടവര്ക്കായി ഇനിയും ഒരുപാട് ചെയ്യേണ്ടതുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.