Tuesday, March 17, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home NEWS KERALA

കോവിഡിന്റെ രണ്ട് തരംഗങ്ങളും കേരളം വിജയകരമായി നേരിട്ടുവെന്ന് ആരോഗ്യമന്ത്രി

by News Desk
August 28, 2021
in KERALA
0
കോവിഡിന്റെ-രണ്ട്-തരംഗങ്ങളും-കേരളം-വിജയകരമായി-നേരിട്ടുവെന്ന്-ആരോഗ്യമന്ത്രി
0
SHARES
1
VIEWS
Share on FacebookShare on TwitterShare on Whatsapp

കോഴിക്കോട്:ഇന്ത്യയിൽ തന്നെ ഏറ്റവും കൂടുൽ കോവിഡ് രോഗികളുള്ള സംസ്ഥാനമാണ് ഇപ്പോൾ കേരളം. കേരളത്തിലെ കോവിഡ് പ്രതിരോധത്തെ കുറിച്ചുള്ള ആരോപണങ്ങൾക്കും കേരളം എങ്ങനെ മൂന്നാം തരംഗത്തെ നേരിടുമെന്നും മാതൃഭൂമി ഡോട്ട് കോമുമായി നടത്തിയ അഭിമുഖത്തിൽ ആരോഗ്യമന്ത്രി വീണ ജോർജ് വിശദീകരിക്കുന്നു.

എന്തൊക്കെയാണ് മൂന്നാം തരംഗം മുന്നിൽ കണ്ടുള്ള മുന്നൊരുക്കങ്ങൾ​ ? പ്രാഥമിക ആരോഗ്യകേന്ദ്രങ്ങളെക്കൂടി ചികിത്സക്കായി സജ്ജമാക്കുമോ?

മൂന്നാം തരംഗം വരാതിരിക്കട്ടെ എന്ന് പ്രതീക്ഷിക്കാം. വരികയാണെങ്കിൽ അതിനെ നേരിടാൻ നമ്മുടെ ആരോഗ്യ സംവിധാനങ്ങൾ സജ്ജമായിക്കൊണ്ടിരിക്കുന്നു. രണ്ടാം തരംഗത്തിൽ നമുക്ക് രോഗികൾ കൂടുതലാണ്. 18 വയസ്സിന് മുകളിലുള്ളവരെ മുഴുവനായും വാക്സിനേറ്റ് ചെയ്യിപ്പിക്കുക എന്നതാണ് പ്രധാന ദൗത്യം.

രണ്ടാമത്തെ കാര്യം അടിസ്ഥാന സൗകര്യ വികസനമാണ്. പതിനെട്ട് വയസ്സിന് താഴെയുള്ളവർക്ക് വാക്സിൻ കിട്ടാത്തതു കൊണ്ടുതന്നെ രോഗം വരാനുള്ള സാധ്യതയുണ്ട്. അതിനാൽ പീഡിയാട്രിക് ചികിത്സാ സംവിധാനങ്ങളാണ് കൂടുതലായും സജ്ജീകരിക്കുന്നത്. പല ആശുപത്രികളിലും പീഡിയാട്രിക് ഐ.സി.യു. സംവിധാനങ്ങളുണ്ടായിരുന്നില്ല. എല്ലാ ജില്ലയിലും പീഡിയാട്രിക് വാർഡുകളും ഐ.സി.യുകളും സജ്ജീകരിക്കുന്നതിനുള്ള നടപടി തുടങ്ങിയിട്ടുണ്ട്. പലയിടത്തും പൂർത്തിയായി. മറ്റിടങ്ങളിൽ നിർമാണ പ്രവർത്തനങ്ങൾ നടക്കുന്നു.

ഓക്സിജൻ വിതരണമാണു ആണ് മറ്റൊരു കാര്യം. രണ്ടാം തരംഗത്തിൽ മെയ്, ജൂൺ മാസത്തിൽ തന്നെ 50 ബെഡുകളിൽ കൂടുതലുള്ള എല്ലാ സ്വകാര്യ ആശുപത്രികളിലും ഓക്സിജൻ പ്ലാന്റ് സ്ഥാപിക്കാൻ നിർദ്ദേശം നൽകിയിരുന്നു. കൂടാതെ, എല്ലാ പ്രധാന സർക്കാർ ആശുപത്രികളിലും മെഡിക്കൽ കോളേജിലും ഓക്സിജൻ പ്ലാന്റ് സ്ഥാപിച്ചു. കൂടുതൽ സ്ഥലങ്ങളിൽ ഓക്സിജൻ പ്ലാന്റുകൾ സ്ഥാപിക്കുന്നുണ്ട്. മരുന്ന് സംഭരണം ഉൾപ്പടെയുള്ള കാര്യങ്ങളും നടക്കുന്നു.

വീടിനുള്ളിലെ രോഗവ്യാപനം കൂടി എന്ന് പറയുന്നു. ഈ സാഹര്യത്തിൽ ക്വാറന്റൈൻ വീടിനുള്ളിൽ തന്നെ എന്ന രീതി തുടരുമോ? അല്ലെങ്കിൽ പ്രത്യേക ക്വാറന്റൈൻ സംവിധാനങ്ങൾ സജ്ജീകരിക്കുമോ?

വീട്ടിൽ രോഗവ്യാപനം കൂടി എന്നല്ല, വീടിനുള്ളിൽ രോഗവ്യാപനം ഉണ്ടാവാം എന്നതിനാൽ ആളുകൾ കുറച്ചുകൂടി ശ്രദ്ധിക്കണം എന്നാണ് പറഞ്ഞത്. രോഗത്തിന്റെ തീവ്രത കുറവായതിനാൽ ആളുകൾ ആശുപത്രിയിലേക്ക് വരാതെ വീട്ടിൽ ഇരുന്നോളാം എന്നുപറഞ്ഞിട്ടുണ്ട്.അതിലുള്ള ഒരു പ്രശ്നം വീടിനുള്ളിൽ കർശനമായ ഐസൊലേഷൻ സംവിധാനം വേണം എന്നതാണ്.

വായുസഞ്ചാരമുള്ള മുറിയായിരിക്കണം, രോഗിക്ക് ഉപയോഗിക്കാൻ മാത്രമായി ടോയ്ലറ്റ് ഉണ്ടാവണം, വീട്ടിലെ മറ്റുള്ളവരുമായി ഇടപഴകാത്ത തരത്തിൽ വേണം രോഗി കഴിയാൻ. ചില ആളുകൾ പറയുന്നത് റിസൽറ്റ് വരുന്നത് വരെ വീട്ടിലായിരുന്നല്ലൊ വീട്ടുകാർക്ക് ഇതിനകം രോഗം വന്നിട്ടുണ്ടാവില്ലെ എന്നാണ്. ഈ രീതി ശരിയല്ല. രോഗം കണ്ടെത്തിയാൽ മാറിനിൽക്കുക തന്നെ വേണം.വീട്ടിൽ അതിനുള്ള സൗകര്യം ഇല്ലെങ്കിൽ സർക്കാർ സംവിധാനങ്ങളിലേക്ക് മാറാം. വീട്ടിൽ സൗകര്യം ഉണ്ടെങ്കിൽ വീട്ടിൽ തന്നെ ക്വാറന്റൈൻ നിർദ്ദേശങ്ങൾ പാലിച്ചുകൊണ്ട് കഴിയുക.

കേരളത്തിൽ കോവിഡ് വാക്സിനേഷൻ എപ്പോൾ പൂർത്തിയാക്കാൻ കഴിയും? ഇതിനായി എന്തെങ്കിലും പ്രത്യേക പദ്ധതികളുണ്ടോ?

വാക്സിന്റെ ലഭ്യത അനുസരിച്ചിരിക്കുന്ന ഒരു കാര്യമായതിനാൽ തന്നെ ഇന്ന സമയത്ത് പൂർത്തിയാക്കും എന്ന് നൂറുശതമാനം ഉറപ്പിച്ച് പറയാൻ കഴിയില്ല. എങ്കിൽ കൂടി സെപ്തംബർ 30-നുള്ളിൽ പതിനെട്ട് വയസ്സ് കഴിഞ്ഞ മുഴുവൻ പേർക്കും വാക്സിൻ നൽകാൻ കഴിയുമെന്നാണു പ്രതീക്ഷിക്കുന്നത്.

1.11 കോടിവാക്സിൻ വേണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്. അനുകൂലമായ നിലപാടാണ് കേന്ദ്രം ഇക്കാര്യത്തിൽ സ്വീകരിച്ചത്. സെപ്തംബർ 30-ഓടെ നമ്മൾ ആവശ്യപ്പെട്ട അത്രയും വാക്സിൻ നൽകാമെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചിട്ടുണ്ട്. ഇത് കിട്ടിയാൽ സെപ്തംബർ 30-ഓടെ ആദ്യ ഡോസ് വാക്സിൻ നൂറ് ശതമാനം പൂർത്തിയാക്കാം. ഒപ്പം ആദ്യ ഡോസ് നേരെത്തെ എടുത്തവർക്കുള്ള സെക്കൻഡ് ഡോസും കൊടുത്ത് തീർക്കാൻ പറ്റും.

അറുപത് വയസ്സു കഴിഞ്ഞവർക്കും കിടപ്പുരോഗികൾക്കുള്ള വാക്സിൻ വിതരണം ഏറെക്കുറെ പൂർത്തിയായി. ഇനി വാക്സിൻ എടുക്കാൻ വിമുഖത കാണിച്ചവരാണുള്ളത്. അവരെക്കൂടി പറഞ്ഞു മനസ്സിലാക്കി വാക്സിൻ നൽകാനുള്ള നടപടികൾ നടക്കുന്നു. മറ്റു രോഗം ഉള്ളവരുടെ വാക്സിനേഷൻ പൂർത്തിയാക്കുന്നതിലാണ് ഇപ്പോൾ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.

18 വയസ്സിന് മുകളിലുള്ള 70 ശതമാനത്തിലധികം ആളുകൾക്ക് ഒന്നാം ഡോസ് വാക്സിൻ നൽകിയിട്ടുണ്ട്. ആകെ ജനസംഖ്യയുടെ 56 ശതമാനം ആളുകൾക്കാണ് വാക്സിൻ നൽകിയിട്ടുള്ളത്. ദേശീയ ശരാശരിയേക്കാൾ കൂടുതലാണ്. അതുപോലെ രണ്ട് ഡോസ് വാക്സിനും സ്വീകരിച്ചവരുടെ എണ്ണവും ദേശീയ ശരാശരിയേക്കാൾ ഇരട്ടിയാണ്. വാക്സിനേഷൻ നിലവിൽ വളരെ മികച്ച രീതിയിൽ മുന്നോട്ടുപോകുന്ന സംസ്ഥാനമാണ് നമ്മുടേത്. അതേസമയം, വാക്സിനെടുത്തവരും രോഗവാഹകരാവാം എന്നതിനാൽ കരുതലോടെ വേണം മുന്നോട്ടുപോകാൻ.

ഞായറാഴ്ച ലോക്ഡൗണിനെതിരെ വലിയ വിമർശനങ്ങൾ ഉയർന്നുവരുന്നുണ്ട്.ഇതിനിടെയാണ് നാളെ മുതൽ ഞായറാഴ്ച ലോക്ഡൗൺ തുടരാനുള്ള തീരുമാനത്തിലേക്ക് സർക്കാർ വീണ്ടും എത്തിയത്. ഇത് എത്രനാൾ തുടരും?

ഞായറാഴ്ച ലോക്ഡൗൺ എന്നത് കൂട്ടായെടുത്ത ഒരു തീരുമാനമാണ്. മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ എടുത്ത തീരുമാനമാണത്. ബ്രേക് ദി ചെയിനാണ് കേരളത്തിന്റെ പ്രധാന ലക്ഷ്യം. തുടർച്ചയായി ആളുകൾ പുറത്തിറങ്ങുന്നത് ബ്രേക് ചെയ്യുക എന്ന രീതിയിലാണ് നമ്മൾ അതിനെ കാണുന്നത്. ഇത് എത്രനാൾ തുടരും എങ്ങനെ മുന്നോട്ട് പോകും എന്നതൊക്കെ കോവിഡ് അവലോകന യോഗത്തിൽ സാഹചര്യങ്ങൾ ചർച്ച ചെയ്ത് തീരുമാനിക്കും

ആരോഗ്യമന്ത്രി എന്ന നിലയ്ക്ക് കോവിഡിന്റെ ആദ്യ തംരംഗത്തിലും രണ്ടാം തരംഗത്തിലും കേരളം അഭിമുഖീകരിച്ച പ്രശ്നങ്ങൾ താരതമ്യം ചെയ്യാമോ?

ആദ്യ തരംഗത്തിൽ അന്നത്തെ ഓണത്തിന്റെ മുമ്പ് 1563 കേസാണ് നമുക്ക് ഉണ്ടായിരുന്നത്. ഓണത്തിന് ശേഷം അത് മൂന്നിരട്ടി കൂടി. ഒക്ടോബറിൽ ഏഴിരട്ടി കൂടി. ഇവിടെ രണ്ടാം തരംഗം വന്നത് ഏപ്രിൽ പകുതിയിലാണ്. പക്ഷെ, ഏറ്റവും കൂടുതൽ പ്രശ്നങ്ങൾ ഉണ്ടായത് മെയ് 12-നാണ്. 43,529 കേസാണ് അന്ന് റിപ്പോർട്ട് ചെയ്തത്. അന്നത്തെ ടി.പി.ആർ.(ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്) 29.76 ശതമാനം ആയിരുന്നു. അതുകഴിഞ്ഞ് ഞാൻ ആരോഗ്യമന്ത്രിയായി ചുമതല ഏറ്റെടുക്കുന്ന സമയത്ത് മുപ്പതിനായിരത്തോളമാണ് കേസുകൾ ഉണ്ടായിരുന്നത്. പിന്നീട് അത് കുറഞ്ഞു ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് പത്ത് ശതമാനത്തിലേക്ക് വന്നു. എന്നാൽ പിന്നീട് വീണ്ടും ടി.പി.ആർ. കൂടി. ഡെൽറ്റ വകഭേദമാണ് സെക്കൻഡ് വേവിൽ രോഗം ഇത്രയും വ്യാപിച്ചത്.

കേരളത്തിൽ രോഗവ്യാപനം കൂടിയത് പരാജയമാണ് എന്ന വിമർശനത്തെ എങ്ങനെ കാണുന്നു?

ഐ.സി.എം.ആറിന്റെ സിറോപ്രിവലൻസ് സ്റ്റഡി അനുസരിച്ച് രോഗം വന്നവരുടെ എണ്ണം ഏറ്റവും കുറവ് കേരളത്തിലാണ്. നമ്മുടെ പ്രതിരോധമാർഗ്ഗങ്ങൾ അത്രത്തോളം വിജയമാണ് എന്നാണ് അത് കാണിക്കുന്നത്. കേരളത്തിൽ ഇനിയും 50 ശതമാനത്തോളം ആളുകൾക്ക് രോഗം വരാൻ ഉണ്ട്. ഐ.സി.എം.ആറിന്റെ പഠനപ്രകാരം രോഗം വരാത്തവരുടെ എണ്ണം കൂടുതലുള്ളതും രോഗം വരാൻ സാധ്യത ഉള്ളവർ കൂടുതലുള്ളതും കേരളത്തിലാണ്.

കേരളത്തിന്റെ ജനസാന്ദ്രത ഇന്ത്യയുടെ ജനസാന്ദ്രതയുടെ ഇരട്ടിയാണ്, ജീവിതശൈലി രോഗം ഉള്ളവരുടെ എണ്ണം കൂടുതലാണ്, മുതിർന്ന പൗരൻമ്മാരുടെ എണ്ണം കൂടുതലാണ്. എന്നിട്ടും ഇവിടെ 50 ശതമാനം ആളുകൾക്ക് ഇനിയും രോഗം വന്നിട്ടില്ല എന്നത് തെളിയിക്കുന്നത് ഈ രണ്ട് ഘട്ടത്തിലും നമ്മുടെ പ്രതിരോധസംവിധാനങ്ങൾ വിജയമായിരുന്നു എന്നുതന്നെയാണ്. രോഗം വരാനുള്ളവർ കൂടുതലായതിനാൽ ഇനിയുള്ള നാളുകളിലും നമ്മൾ പ്രത്യേകം കരുതണം. ആശങ്കപ്പെടാതെ കൃത്യമായ കോവിഡ് മാർഗ്ഗനിർദ്ദേശങ്ങൾ പാലിച്ചുകൊണ്ടുവേണം മുന്നോട്ട് പോകാൻ.

കോവിഡ് രോഗികളുടെ കണക്കും കോവിഡ് മരണക്കണക്കും ആരോഗ്യവകുപ്പ് മറച്ചുവെക്കുന്നുവെന്ന ആരോപണങ്ങൾ ശക്തമാണ്. ഈ കാര്യത്തിൽഎന്താണ്പറയാൻ ഉള്ളത്?

ഇവിടെ ആരുംഒന്നുംഒളിച്ചുവെക്കുന്നില്ല. ഐ.സി.എം.ആറിന്റെ പഠനമനുസരിച്ച് അണ്ടർ കൗണ്ടിങ് ഫാക്ടർ ഏറ്റവും കുറവ് കേരളത്തിലാണ് ആറ് കേസുകളിൽ ഒരു കേസ് കേരളത്തിൽ റിപ്പോർട്ട് ചെയ്യുന്നുണ്ട്. ദേശീയ ശരാശരിയിൽ മുപ്പതിൽ ഒന്ന്. ചില സംസ്ഥാനങ്ങളിൽ നൂറിൽ ഒരു കേസും 120-ൽ ഒരു കേസുമൊക്കെയേ റിപ്പോർട്ട് ചെയ്യുന്നുള്ളൂ. പരാമവധി കേസുകൾ റിപ്പോർട്ട് ചെയ്യുന്ന സംസ്ഥാനം കേരളമാണ്. എന്നാൽ രോഗികളുടെ എണ്ണം കൂടിയത് കൊണ്ട് ടെസ്റ്റ് ചെയ്യാതിരിക്കുകയല്ല നമ്മൾ ചെയ്യുന്നത് കോവിഡ് ടെസ്റ്റ് ഇപ്പോളും ഏറ്റവും കൂടുതൽ നടത്തുന്നത് കേരളത്തിലാണ്. ടെസ്റ്റിന്റേയോ രോഗികളുടേയോ കണക്ക് ഒരിക്കലും മറച്ചുവെച്ചിട്ടില്ല.

പിന്നെ കോവിഡ് മരണത്തിന്റെ കണക്കുകൾ കൂടുതൽ സുതാര്യമാക്കാൻ വേണ്ട ഓൺലൈൻ സംവിധാനം കേരളത്തിൽ സജ്ജീകരിച്ചിട്ടുണ്ട്. ജൂൺ മാസം 14 മുതൽ ആശുപത്രികൾ നേരിട്ടാണ് കോവിഡ് മരണക്കണക്കുകൾ ഓൺലൈനിൽ അപ്ഡേറ്റ് ചെയ്യുന്നത്. മാത്രമല്ല ഇതുവരെയുള്ള മുഴുവൻ കണക്കുകളും രണ്ടാഴ്ച മുമ്പ് ഓൺലൈൻ പോർട്ടൽ ഉണ്ടാക്കി പബ്ലിഷ് ചെയ്തിട്ടുമുണ്ട്. ആർക്കും ഇത് പരിശോധിക്കാം.

അത്രയും സുതാര്യവും സത്യസന്ധവുമാണ് നമ്മുടെ കണക്കുകൾ. അതുകൊണ്ടാണ് കേരളത്തിൽ കേസുകൾ കൂടുന്നത് വിമർശനം ഉന്നയിക്കുന്നവർക്ക് പോലും കണ്ടെത്താൻ കഴിയുന്നത്. മറ്റൊരു സംസ്ഥാനത്തും ഇത്രയും സുതാര്യമായ ഒരു സംവിധാനമില്ല

കോവിഡ് മാനദണ്ഡങ്ങൾ കൃത്യമായി പാലിക്കണമെന്ന് പറയുമ്പോളും നിയമസഭാ സെക്രട്ടറിയറ്റിൽ ഉൾപ്പടെ കോവിഡ് വ്യാപനം ഉണ്ടായി. ഈ സാഹചര്യത്തിൽ കൂടുതൽ നിയന്ത്രണങ്ങളിലേക്ക് പോകേണ്ടി വരുമോ?

രോഗവ്യാപനം കൃത്യമായി നമ്മൾ നിരീക്ഷിക്കുന്നുണ്ട്. പ്രതിരോധ സംവിധാനം എങ്ങനെ മുന്നോട്ട് പോകണമെന്നത് അതത് ഘട്ടത്തിൽ എല്ലാ വകുപ്പുകളും ചേർന്ന് തീരുമാനിക്കും

content highlights : interview with health minister veena george

Previous Post

തമ്മില്‍തല്ലുന്നവരെ ഇന്നത്തെ തലമുറയ്ക്ക് ഇഷ്ടമല്ല; കോണ്‍ഗ്രസ് പാഠം പഠിക്കുന്നില്ല-ഷിബു ബേബി ജോണ്‍

Next Post

അതിശക്തമായ മഴയ്ക്ക് സാധ്യത; ഇന്നും നാളെയും ഒമ്പത് ജില്ലകളിൽ ഓറഞ്ച് അലേർട്ട്

Related Posts

എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും
KERALA

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
65
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ
KERALA

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
79
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌
KERALA

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
83
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന
KERALA

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
81
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ
KERALA

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
64
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി
KERALA

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
69
Next Post
അതിശക്തമായ-മഴയ്ക്ക്-സാധ്യത;-ഇന്നും-നാളെയും-ഒമ്പത്-ജില്ലകളിൽ-ഓറഞ്ച്-അലേർട്ട്

അതിശക്തമായ മഴയ്ക്ക് സാധ്യത; ഇന്നും നാളെയും ഒമ്പത് ജില്ലകളിൽ ഓറഞ്ച് അലേർട്ട്

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.