Tuesday, March 17, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home NEWS KERALA

കുർബാന ഏകീകരണം: സിനഡ് തീരുമാനം അംഗീകരിക്കില്ല, പ്രതിഷേധത്തിനൊരുങ്ങി വൈദികർ

by News Desk
August 28, 2021
in KERALA
0
കുർബാന-ഏകീകരണം:-സിനഡ്-തീരുമാനം-അംഗീകരിക്കില്ല,-പ്രതിഷേധത്തിനൊരുങ്ങി-വൈദികർ
0
SHARES
27
VIEWS
Share on FacebookShare on TwitterShare on Whatsapp

കൊച്ചി: കുർബാന ഏകീകരിക്കാനുള്ള ഫ്രാൻസിസ് മാർപാപ്പയുടെ നിർദേശം നടപ്പാക്കാനുള്ള സിനഡ് തീരുമാനത്തിനെതിരെ എറണാകുളം അങ്കമാലി അതിരൂപതയിൽ പ്രതിഷേധം ശക്തമാകുന്നു. കുർബാന ഏകീകരിക്കാനുള്ള തീരുമാനം അംഗീകരിക്കില്ലെന്ന് വ്യക്തമാക്കി ബിഷപ് ആൻ്റണി കരിയലിനെ കാണാനാണ് ഒരു വിഭാഗം വൈദികരുടെ തീരുമാനം.

സംബന്ധിച്ച് കർദിനാൾ മാർ ജോർജ് ആലഞ്ചേരിയുടെ ഇടയലേഖനം ഞായറാഴ്ച പള്ളികളിൽ വായിക്കാനിരിക്കെയാണ് എറണാകുളം അങ്കമാലി അതിരൂപതയിലെ ഒരു വിഭാഗം വൈദികർ എതിർപ്പ് രൂക്ഷമാക്കുന്നത്. മാർപാപ്പയുടെ നിർദേശം അംഗീകരിക്കാനും നടപ്പിലാക്കാനുമുള്ള ഉത്തരവാദിത്തം എല്ലാവർക്കുമുണ്ടെന്ന് വ്യക്തമാക്കുന്ന ഇടയലേഖനത്തിൽ അൾത്താരയിൽ ഐക്യം ഇല്ലാതെ സഭയിൽ ഒത്തൊരുമ ഉണ്ടാകില്ലെന്ന് വ്യക്തമാക്കുന്നുണ്ടെന്നാണ് റിപ്പോർട്ട്. മാർപാപ്പയുടെ നിർദേശം മറികടന്ന് തീരുമാനങ്ങളിലേക്ക് കടക്കാൻ അതിരൂപതാ മെത്രാൻമാര്‍ക്ക് അധികാരം ഇല്ലെന്നും ഇടയലേഖനം ചൂണ്ടിക്കാട്ടുന്നുണ്ട്.

ഒരു ആശയത്തിൻ്റെ വിജയമോ പരാജയമോ ആയി കുർബാന ഏകീകരണത്തെയും ഇതുസംബന്ധിച്ച തീരുമാനത്തെയും കാണാൻ പാടില്ലെന്നും ഇടയലേഖനം പറയുന്നുണ്ട്. എന്നാൽ സിനഡിൻ്റെ ഭാഗത്ത് നിന്നുമുണ്ടായ തീരുമാനത്തെ അംഗീകരിക്കാൻ കഴിയില്ലെന്ന വാദമാണ് എറണാകുളം അങ്കമാലി അതിരൂപതയിലെ ഒരു വിഭാഗം വൈദികർ ഉന്നയിക്കുന്നത്. ഒരു വിഭാഗം വിശ്വാസികളുടെ പിന്തുണ തങ്ങൾക്കുണ്ടെന്നും ഇവർ വ്യക്തമാക്കുന്നുണ്ട്.

എതിർപ്പുകൾ ശക്തമാണെങ്കിലും നവംബർ 28 മുതൽ പുതിയ ആരാധനാക്രമം നടപ്പില്‍ വരുമെന്നാണ് സിനഡ് വ്യക്തമാക്കുന്നത്. കുർബാനയിലെ രീതികൾ ഏകീകരിക്കണമെന്ന ഫ്രാൻസിസ് മാർപാപ്പയുടെ നിർദേശം നടപ്പിലാക്കണമെന്ന് ഇന്ത്യയിലെ വത്തിക്കാൻ സ്ഥാനപതി ആർച്ച് ബിഷപ്പ് ലിയോ പോൾ ദോ ജിറേലി വ്യക്തമാക്കിയിരുന്നു. എന്നാൽ അമ്പത് വർഷമായി തുടരുന്ന രീതികൾ തുടർന്നും പിന്തുടരാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് വൈദികർ മാർപാപ്പയ്ക്ക് കത്തയച്ചിരുന്നു.

കുർബാനയിലെ രീതികൾ ഏകീകരിക്കണമെന്ന നിർദേശത്തിൽ എതിർപ്പ് വ്യക്തമാക്കി എറണാകുളം – അങ്കമാലി അതിരൂപതയിലെ വൈദികർ മാർപാപ്പയ്ക്ക് കത്ത് എഴുതിയിരുന്നു. മാർപാപ്പയ്ക്ക് അയച്ച കത്തിൽ അതിരൂപതയിൽപ്പെട്ട 466 വൈദികർ ഒപ്പിട്ടു. ഇന്ത്യയിലെ പൗരസ്ത്യ സഭയുടെയും അപ്പോസ്തോലിക് നൂൺസിയോയുടെയും പ്രിഫെക്റ്റിനും മെമ്മോറാണ്ടം അയച്ചിട്ടുണ്ട്. ഏകീകരണ രീതി നിർബന്ധിച്ച് അടിച്ചേൽപ്പിക്കാൻ ശ്രമിച്ചാൽ സഭയുടെ ഐക്യത്തെ ബാധിക്കുമെന്ന് വൈദികർ വിലയിരുത്തുന്നുണ്ട്.

സീറോ മലബാർ സഭയുടെ കുർബാന ആചരണത്തിൽ വിവിധ സ്ഥലങ്ങളിൽ പല രീതിയിലുള്ള രീതികളാണ് പിന്തുടരുന്നത്. വിശ്വാസികളെ അഭിമുഖീകരിച്ചും ബലിപീഠത്തെ അഭിമുഖീകരിച്ചുമാണ് കുർബാനയിലെ ഭാഗങ്ങൾ ചൊല്ലുന്നത്. എന്നാൽ, കുർബാനയുടെ ആദ്യഭാഗം ജനങ്ങൾ അഭിമുഖമായും പ്രധാന ഭാഗം അൾത്താരയ്ക്ക് അഭിമുഖമായും നടത്തണമെന്നാണ് വത്തിക്കാൻ നൽകിയിരിക്കുന്ന നിർദേശം. മാർപാപ്പ നൽകിയിരിക്കുന്ന ഈ നിർദേശത്തിനെതിരെയാണ് ഒരു വിഭാഗം വൈദികർ രംഗത്തുവന്നിരിക്കുന്നത്. എറണാകുളം – അങ്കമാലി അതിരൂപതയടക്കം ആറ് അതിരൂപതകളിൽ ജനാഭിമുഖമായിട്ടാണ് കുർബാന നടത്തുന്നത്.

അതേസമയം, സിനഡ് ഇപ്പോൾ ചർച്ച ചെയ്യേണ്ടത് കുർബാനയുടെ ഏകീകരണമല്ലെന്നും വിവാദ ഭൂമി ഇടപാടിലെ അഴിമതിയാണെന്നും എറണാകുളം അങ്കമാലി രൂപതയുടെ മുഖപത്രം സത്യദീപം കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ചിലർ നടത്തിയ റിയൽ എസ്റ്റേറ്റ് ഇടപാട് കാരണം ആദായ നികുതി വകുപ്പിന് പിഴയായി നൽകേണ്ടി വന്നത് 5.84 കോടി രൂപയാണെന്നും സത്യദീപം കുറ്റപ്പെടുത്തിയിരുന്നു.

Previous Post

നവോത്ഥാന നായകനെങ്കില്‍ മകളെ പട്ടികജാതിക്കാരന് വിവാഹം കഴിച്ച് നല്‍കണമായിരുന്നു-കൊടിക്കുന്നില്‍

Next Post

ജിസാനിൽ ‘ജല ’ ഓണാഘോഷം

Related Posts

എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും
KERALA

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
65
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ
KERALA

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
79
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌
KERALA

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
83
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന
KERALA

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
81
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ
KERALA

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
64
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി
KERALA

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
69
Next Post
ജിസാനിൽ-‘ജല-’-ഓണാഘോഷം

ജിസാനിൽ ‘ജല ’ ഓണാഘോഷം

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.